തോല്‍വിക്ക് കാരണം വോട്ടുകച്ചവടം, കള്ളപ്രചാരണം, വ്യക്തിഹത്യ; പാര്‍ട്ടിക്ക് എത്ര മന്ത്രിസ്ഥാനമെന്ന് മുന്നണിയുമായി ചര്‍ച്ച ചെയ്യുമെന്ന് ജോസ് കെ മാണിtimely news image

കോട്ടയം: പാലായില്‍ ബിജെപിയുമായി ചേര്‍ന്ന് മാണി സി കാപ്പന്‍ വോട്ടുകച്ചവടം നടത്തിയെന്ന് ആരോപിച്ച് ജോസ് കെ മാണി. തന്റെ തോല്‍വിയ്ക്ക് പിന്നിലെ കാരണങ്ങളിലൊന്ന് മണ്ഡലത്തില്‍ വോട്ടുകച്ചവടമാണെന്നും കണക്കുകള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 26,800 ഓളം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. 2016-ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ 24,400 ഓളം വോട്ടുകള്‍ ലഭിച്ചു. പക്ഷേ ഇപ്പോള്‍ വെറും 10466 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ അത് കൃത്യമായി മറുപക്ഷത്തേക്ക് പോയി. 200 വോട്ട് ഭൂരിപക്ഷത്തില്‍ ബിജെപി ജയിച്ച തദ്ദേശ വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 25 വോട്ട് പോലും കിട്ടിയില്ല. വോട്ടുകച്ചവടം നടന്നു. അത് വ്യക്തമാണ്. ജോസ് കെ മാണി പാലാ രാഷ്ട്രീയ ശത്രുക്കളുടെ കേന്ദ്രമായി മാറിയെന്നും വ്യക്തിഹത്യയും കള്ളപ്രചരണങ്ങളുമാണ് എതിര്‍പക്ഷം നടത്തിയതെന്നും ജോസ് കെ മാണി ആരോപിച്ചു. ഗൗരവമുള്ള രാഷ്ട്രീയമല്ല പാലായില്‍ ചര്‍ച്ച ആയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേരള കോണ്‍ഗ്രസ് എടുത്ത രാഷ്ട്രീയ നിലപാട് ശരിയാണെന്ന് തെളിഞ്ഞു. യുഡിഎഫ് സ്വാധീന മേഖലകളില്‍ ആണ് കേരള കോണ്‍ഗ്രസ് എം ജയിച്ചത്. പാലായിലും സംസ്ഥാനത്തും ഇടതു മുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്നും ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടിക്ക് എത്ര മന്ത്രിസ്ഥാനം ഉണ്ടാകുമെന്ന് മുന്നണിയുമായി ചര്‍ച്ച ചെയ്യുമെന്നും കേരള കോണ്‍ഗ്രസ് എമ്മിന് അര്‍ഹതയുള്ളത് ലഭിക്കുമെന്നും ജോസ് കെ മാണി പ്രതികരിച്ചു. എന്നാല്‍ ഇടതുമുന്നണിയില്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തോട് ജോസ് കെ മാണി പ്രതികരിച്ചില്ല. അതേസമയം, രണ്ട് മന്ത്രി സ്ഥാനം ആവശ്യപ്പെടാനാണ് കേരള കോണ്‍ഗ്രസ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഡോ. എന്‍ ജയരാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ക്കുവേണ്ടി മന്ത്രി സ്ഥാനം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. സ്ഥാനം വീതം വയ്ക്കുന്നത് സംബന്ധിച്ച് ഉണ്ടായേക്കാവുന്ന തര്‍ക്കം ഒഴിവാക്കാനാണ് ഫോര്‍മുല.Kerala

Gulf


National

International