യുഡിഎഫും ബിജെപിയും നടത്തിയത് വന്‍വോട്ടുക്കച്ചവടമെന്ന് പിണറായി; ‘പത്തോളം സീറ്റില്‍ ജയിച്ചത് ബിജെപി വോട്ട് മറിച്ച്, ബിജെപി വോട്ടുശതമാനത്തിലും വന്‍ഇടിവ്timely news image

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും വന്‍രീതിയിലുള്ള വോട്ടുക്കച്ചവടം നടത്തിയെന്ന് ആരോപിച്ച് പിണറായി വിജയന്‍. കാണുന്നതിനേക്കാള്‍ വലിയ വോട്ടുക്കച്ചവടമാണ് നടന്നതെന്നും 90 മണ്ഡലങ്ങളിലെ കണക്കുകള്‍ നിരത്തി കൊണ്ട് പിണറായി പറഞ്ഞു. ”വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ പോകുന്നുവെന്നായിരുന്നു യുഡിഎഫിന്റെ ആത്മവിശ്വാസം. ബിജെപി വോട്ടു വാങ്ങലിലായിരുന്നു ഈ ആത്മവിശ്വാസം. ബിജെപി കൂട്ടുകെട്ട് വഴി വിജയിക്കാമെന്നായിരുന്നു യുഡിഎഫിന്റെ പ്രതീക്ഷ. ഈ വോട്ടുക്കച്ചവടം കാരണമാണ് ചില സീറ്റുകളില്‍ യുഡിഎഫ് വിജയിച്ചതും ചില സീറ്റില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും. 2016ലേതിനേകാള്‍ 90 മണ്ഡലങ്ങളില്‍ ബിജെപിക്ക് വോട്ട് കുറഞ്ഞു. ഇത്രയും വലിയ വോട്ട് ചോര്‍ച്ച മുന്‍പ് നടന്നിട്ടില്ല.” ബിജെപിയുടെ വോട്ട് ശതമാനത്തിലുണ്ടായും വലിയ കുറവാണ്. പത്തോളം സീറ്റില്‍ യുഡിഎഫ് വിജയം ബിജെപിയുടെ വോട്ടുകള്‍ മറിച്ചുകൊണ്ടാണ്. ഇല്ലെങ്കില്‍ യുഡിഎഫിന്റെ പതനത്തിന്റെ ആഘാതം കൂടുമായിരുന്നു. 2016 തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാല്‍ ഭീമമായ രീതിയില്‍ എങ്ങനെ വോട്ട് കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം വന്ന പുതിയ വോട്ടര്‍മാരുടെ വോട്ട് പാര്‍ട്ടി ലഭിക്കേണ്ടതാണ്. എന്തുകൊണ്ട് അവര്‍ക്കത് ലഭിച്ചില്ല. നാടിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ വോട്ടുചോര്‍ച്ച മുന്‍പ് ഉണ്ടായിട്ടില്ല. കണക്കുകള്‍ അത് വ്യക്തമാക്കുന്നുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ”എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 45.2 ശതമാനമായി വര്‍ധിച്ചു. യുഡിഎഫിന്റേത് 38.79 ശതമാനത്തില്‍ 39.4 ശതമാനമായി. ബിജെപിയുടേത് 15.01 ശതമാനത്തില്‍ നിന്ന് 12.4 ശതമാനമായി കുറഞ്ഞു. 2.61 ശതമാനത്തിന്റെ കുറവാണ് സംഭവിച്ചത്. അവരുടെ വോട്ട് യുഡിഎഫിന് പോയി. മതനിരപേക്ഷ സമൂഹം സര്‍ക്കാരിന്റെ വികസന, ക്ഷേമ നയങ്ങള്‍ തുടരണമെന്ന് കരുതി. അതുകൊണ്ടാണ് കച്ചവടം നടക്കാതെ എല്‍ഡിഎഫിന് വലിയ വിജയമുണ്ടായത്.” ”ബിജെപിക്ക് 12,488 വോട്ട് കുറഞ്ഞ സുല്‍ത്താന്‍ ബത്തേരിയില്‍ യുഡിഎഫ് 11,822 വോട്ടുകള്‍ക്ക് വിജയിച്ചു. പെരുമ്പാവൂരില്‍ 8,889 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. 4,596 വോട്ട് ബിജെപിക്ക് കുറഞ്ഞു. മന്ത്രി മേഴ്സിക്കുട്ടിയമ്മ കുണ്ടറയില്‍ 4,454 വോട്ടുകള്‍ക്കാണ് തോറ്റത്. ഇവിടെ ബിജെപിക്ക് 14,160 വോട്ടുകള്‍ കുറഞ്ഞു. തൃപ്പൂണിത്തുറയില്‍ 6,087 വോട്ടാണ് ബിജെപിക്ക് കുറഞ്ഞത്. 992 വോട്ടിന് യുഡിഎഫ് ജയിച്ചു. ചാലക്കുടിയില്‍ 1,057 വോട്ടിന് യുഡിഎഫ് ജയിച്ചു. 8,928 വോട്ട് ബിജെപിക്ക് കുറഞ്ഞു. കോവളത്ത് 11,562 വോട്ടിനാണ് യുഡിഎഫ് ജയിച്ചത്. ഇവിടെ 12,223 വോട്ട് ബിജെപിക്ക് കുറഞ്ഞു. കടുത്തുരുത്തിയില്‍ ബിജെപിക്ക് 5,866 വോട്ട് കുറഞ്ഞു. 4256 വോട്ടിനാണ് യുഡിഎഫ് വിജയിച്ചത്. പാലായില്‍ 13,952 വോട്ടുകളുടെ കുറവാണ്. ഇതും യുഡിഎഫ് വിജയത്തില്‍ നിര്‍ണായകമായി.”-പിണറായി പറഞ്ഞു.Kerala

Gulf


National

International