‘ഷാഫി പറമ്പില്‍ വിളിച്ചു, സഹായം ചോദിച്ചു’; പാലക്കാടിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഇ ശ്രീധരന്‍timely news image

പാലക്കാട്: പാലക്കാട് എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ട ഷാഫി പറമ്പില്‍ വിളിച്ചിരുന്നുവെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍. ആവേശം നിറഞ്ഞ പോരില്‍ ഇ ശ്രീധരനെ പരാജയപ്പെടുത്തിയാണ് ഷാഫി പറമ്പില്‍ പാലാക്കാട് വിജയിച്ചത്. നേരത്തെ ഫലം പുറത്തുവന്നയുടന്‍ ഇരുസ്ഥാനാര്‍ത്ഥികളേയും ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും ഇരുവരും രാഷ്ട്രീയത്തിന് അപ്പുറത്ത് നിന്നുകൊണ്ട് പിന്തുണക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കണമെന്ന് ഷാഫി പറമ്പില്‍ അഭ്യര്‍ത്ഥിച്ചുവെന്നാണ് ഇ ശ്രീധരന്‍ പറഞ്ഞത്. തോറ്റാലും ജയിച്ചാലും പാലക്കാടുണ്ടാവുമെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല. പാലക്കാടിന്റെ അടിസ്ഥാന വികസനമാണ് ലക്ഷ്യം ഇക്കാര്യത്തിനായി പ്രവര്‍ത്തിക്കും. നഗരസഭാംഗങ്ങളുമായി വിഷയം നേരിട്ടു ചര്‍ച്ച ചെയ്യുമെന്നും ഇ ശ്രീധരന്‍ വ്യക്തമാക്കി. അതേസമയം പരാജയത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി. ആദ്യ ലാപ്പുകളില്‍ മുന്നിട്ട് നിന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അവസാന റൗണ്ടുകളിലേക്ക് എത്തിയപ്പോള്‍ പിന്നിലായി. ഷാഫി പറമ്പിലാണ് കേരളത്തിന്റെ ഹീറോയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ തുടരുകയാണ്. വിജയവും തോല്‍വിയും ഒരുപോലെ കാണാനാണു ശീലിച്ചിട്ടുള്ളത്. അതുകൊണ്ടാകാം ലീഡ് നില ഉയര്‍ന്നപ്പോള്‍ അത്യാഹ്ലാദവും താഴോട്ടു പോന്നപ്പോള്‍ കടുത്ത നിരാശയുമുണ്ടായില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കിയിട്ടുണ്ട്.Kerala

Gulf


National

International