വെൽഡിങ് തൊഴിലാളികളുടെ കൂട്ടായ്മ അകാലത്തിൽ പൊലിഞ്ഞ സഹപ്രവർത്തകന്റെ കുടുംബത്തിന് സഹായം എത്തിച്ചു .timely news image

തൊടുപുഴ :തൊടുപുഴ  കേന്ദ്രമായി 250-ഓളം   വെൽഡിങ് തൊഴിലാളികൾ  ചേർന്ന് വാട്സ്ആപ് ഗ്രൂപ്പായ (KIEFA) കേരള അയൺ എഞ്ചിനീയറിങ്ങ് ആന്റ് ഫാബ്രിക്കേറ്റേഴ്‌സ്   എന്ന പേരിൽ ഒരു വാട്സാപ്പ് കൂട്ടായ്മക്ക് രൂപം  കൊടുത്തിരിക്കുകയാണ്. കേരളത്തിൽ  ഏകദേശം  മൂന്നര ലക്ഷത്തിൽപ്പരം  ആളുകൾ ആണ്  ഈ  മേഖലയിൽ  തൊഴിൽ  ചെയ്യുന്നത്. വളരെയധികം  ആയാസവുംഅപകടകരവും ആയ ഈ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക്  -  നാളിതുവരെ സർക്കാരിൽ നിന്നോ മറ്റേതെങ്കിലും സംഘടനകളിൽ  നിന്നോ യാതൊരുവിധ  സഹായങ്ങളും   ഉണ്ടായിട്ടില്ല എന്നതാണ്  എടുത്ത് പറയേണ്ട  കാര്യം.! അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന കോവിഡിന്റെ പശ്ചാത്തലത്തിൽ ... ഈ സാഹചര്യങ്ങൾ  സ്വയം  മനസിലാക്കിക്കൊണ്ട്, അന്നന്നത്തെ അന്നത്തിനുവേണ്ടി കഷ്ടപ്പെടുന്ന  കിഫ  ഗ്രൂപ്പിലെ തൊഴിലാളികൾ  ചേർന്ന്- നന്മയുടെ  നിറകുടമായ്‌  ഈ  കൂട്ടായ്മയെ ഇതിനോടകം  മാറ്റിയിരിക്കുകയാണ്... അവനവന്റെ  അധ്വാനത്തിൽ നിന്നും കിട്ടുന്ന തുച്ഛമായ തുകയിൽനിന്നും  സ്വരുക്കൂട്ടിയ  തുകകൾ  ആതുര  സേവന മേഖലകളിൽ  സഹായമായെത്തിക്കാൻ ഇതിനോടകം  ഈ  കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്.! അതിന്റെ ഭാഗമായി   വെൽഡിങ് ജോലിക്കിടയിൽ തൊടുപുഴ  പുതുപ്പെരിയാരം  എന്ന സ്ഥലത്തു വെച്ച് വൈദ്യുത ആഘാതമേറ്റ് അകാലത്തിൽ മരണപ്പെട്ട   റെമ്മീസ് എന്ന യുവാവിന്റെ കുടുംബ സഹായ ഫണ്ടായി സ്വരൂപിക്കപ്പെട്ട 45,000  രൂപയുടെ  ചെക്ക്  കിഫായുടെ പ്രസിഡണ്ട്‌ രതീഷ്, സെക്രെട്ടറി നസീബ്, ജോയിന്റ് സെക്രട്ടറി സതീഷ് കേശവൻ; രാജേഷ്  തുടങ്ങിയവർ  ചേർന്ന് -റെമ്മീസിന്റെ കുടുബാംഗങ്ങൾക്ക്‌ കൈമാറി . ഇവരുടെ പ്രവർത്തനം മാതൃകയായി .സഹ ജീവികളോടുള്ള കരുണയാണ് ഈ പാവപ്പെട്ട തൊഴിലാളികളുടെ നല്ല പ്രവർത്തിയിലൂടെ  നാടിനു കാണിച്ചുകൊടുത്തത്.ഇവരോടൊപ്പം നന്മ വറ്റാത്ത പൊതുജനങ്ങളും സഹായം നൽകിയാൽ ജീവിത യാത്രയിൽ ഒറ്റപ്പെട്ട ആ തൊഴിലാളിയുടെ കുടുംബത്തിന്  ജീവിത പോരാട്ടത്തിൽ ഒരു കൈത്താങ്ങാകും .Kerala

Gulf


National

International