ഓക്സിജൻ ക്ഷാമം; തമിഴ്നാട്ടിൽ 11 പേർ മരിച്ചുtimely news image

ചെന്നൈ: തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ 11 പേര്‍ മരിച്ചു. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്സിജൻ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കൾ പറയുന്നു. മരിച്ചവരിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരും ഉള്‍പ്പെടുന്നു. കർണാടകയിലും ഓക്സിജൻ ക്ഷാമം അതിരൂക്ഷമാണ്. ഇന്നലെ മാത്രം ബംഗളുരുവിലെയും കലബുർഗിയിലെയും ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചു. നഗരത്തിലെ നിരവധി ആശുപത്രികൾ ഓക്സിജൻ അഭ്യർഥന പുറത്തിറക്കിയതിനെ തുടർന്നാണ് പലയിടത്തും ഓക്സിജൻ സ്റ്റോക്കെത്തിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ശക്തമായി വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ആരോഗ്യമന്ത്രി രാജിവയ്ക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടു. Kerala

Gulf


National

International