12 മുതൽ 15 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് കാനഡയിൽ വാക്സിന് അനുമതിtimely news image

ഒട്ടാവ: 12 മുതൽ 15 വയസുവരെ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്സിൻ നൽകാൻ കാനഡയുടെ അനുമതി. ഫൈസർ-ബയോടെക് വാക്സിൻ നൽകാനാണ് അനുമതി. ഈ പ്രായത്തിലുള്ളവർക്ക് വാക്സിൻ നൽകാൻ അനുമതി നൽകുന്ന ആദ്യത്തെ രാജ്യമാണ് കാനഡ. ഫൈസർ വാക്സിന്‍റെ കുട്ടികളിലെ പരീക്ഷണം വിലയിരുത്തിയാണ് അനുമതി നൽകിയത്. അമെരിക്കയിലും 12 മുതൽ 15 വയസ് വരെയുള്ളവർക്ക് വാക്സിൻ നൽകാൻ ഫൈസർ അനുമതി തേടിയിട്ടുണ്ട്. കാനഡ നേരത്തെ തന്നെ 16 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു. ഇന്ത്യയിൽ ഉപയോ​ഗത്തിന് അടിയന്തര അം​ഗീകാരം നൽകാൻ ആവശ്യപ്പെട്ട് ഇന്ത്യൻ സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് ഫൈസർ സിഇഒ ആൽബർട്ട് ബൗർല പറഞ്ഞിരുന്നു. Kerala

Gulf


National

International