സിപിഐ മന്ത്രിമാരെ 18ന് തീരുമാനിക്കുമെന്ന് കാനം രാജേന്ദ്രൻtimely news image

തിരുവനന്തപുരം : സിപിഐ മന്ത്രിമാരെ 18ന് ചേരുന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.  നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ചരിത്ര വിജയത്തിന്റെ ഭാഗമായി ടി വി സ്മാരകത്തിൽ നടന്ന ആഘോഷ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ ഡി എഫ് ചർച്ച 17ന് പൂർത്തിയാകും. ഉഭയകക്ഷി ചർച്ചകളും പുരോഗമിക്കുന്നുണ്ട്. സിപിഐ മന്ത്രിമാരുടെ കാര്യത്തിൽ വീഴ്ചയുടേയോ താഴ്ചയുടേയോ പ്രശ്നങ്ങളൊന്നുമില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് വിജയാഘോഷം പരിമിതമപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.Kerala

Gulf


National

International