സ​ർ​വീ​സും വാ​റ​ണ്ടി​യും നീ​ട്ടി മ​ഹീ​ന്ദ്ര



timely news image

കൊ​ച്ചി: കൊ​വി​ഡ് ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍ന്ന് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ സ​ര്‍വീ​സി​നും വാ​റ​ണ്ടി​ക്കും കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ച്ച് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ എ​സ്‌​യു​വി നി​ര്‍മാ​താ​ക്ക​ളാ​യ മ​ഹീ​ന്ദ്ര. ജൂ​ലൈ 31 വ​രെ​യാ​ണ് മ​ഹീ​ന്ദ്ര​യു​ടെ വാ​ഹ​ന​ങ്ങ​ള്‍ സ​ര്‍വീ​സ് ചെ​യ്യു​ന്ന​തി​നും വാ​റ​ണ്ടി​ക്കും സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ മെ​യ് 31 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ സൗ​ജ​ന്യ സ​ര്‍വീ​സ് ന​ഷ്ട​പ്പെ​ടു​ക​യോ വാ​റ​ണ്ടി അ​വ​സാ​നി​ക്കു​ക​യോ ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് ജൂ​ലൈ 31 വ​രെ സ​മ​യം നീ​ട്ടി ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നാ​ണ് മ​ഹീ​ന്ദ്ര അ​റി​യി​ച്ചി​ട്ടു​ള്ള​ത്. മ​ഹീ​ന്ദ്ര വി​പ​ണി​യി​ല്‍ എ​ത്തി​ച്ചി​ട്ടു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ള്‍ക്കും ഈ ​നി​ര്‍ദേ​ശം ബാ​ധ​ക​മാ​ണെ​ന്നും നി​ര്‍മാ​താ​ക്ക​ള്‍ ഉ​റ​പ്പു​ന​ല്‍കി​യി​ട്ടു​ണ്ട്. കൊ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് മ​റി​ക​ട​ക്കു​ന്ന​തി​നാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ലോ​ക്ഡൗ​ണി​ലും മ​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് വാ​ഹ​ന​ത്തി​ന്‍റെ സ​ര്‍വീ​സും മ​റ്റും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ര്‍വീ​സി​നും വാ​റ​ണ്ടി​ക്കും കൂ​ടു​ത​ല്‍ സ​മ​യം ന​ല്‍കു​ന്ന​തെ​ന്ന് മ​ഹീ​ന്ദ്ര അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തി​നാ​യി മ​ഹീ​ന്ദ്ര​യു​ടെ ഡി​ജി​റ്റ​ല്‍ സേ​വ​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും മ​ഹീ​ന്ദ്ര​യു​ടെ സ​ര്‍വീ​സ് വി​ഭാ​ഗം മേ​ധാ​വി അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലെ മു​ന്‍നി​ര വാ​ഹ​ന നി​ര്‍മാ​താ​ക്ക​ളെ​ല്ലാം വാ​ഹ​ന​ങ്ങ​ളു​ടെ സ​ര്‍വീ​സി​നും വാ​റ​ണ്ടി​ക്കും സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.    ആ​ശു​പ​ത്രി​ക​ളി​ല്‍ ഓ​ക്‌​സി​ജ​ന്‍ എ​ത്തി​ക്കു​ന്ന​തി​നാ​യി മ​ഹീ​ന്ദ്ര​യു​ടെ ഓ​ക്‌​സി​ജ​ന്‍ ഓ​ണ്‍ വീ​ല്‍സ് സേ​വ​നം, ക​ര്‍ഷ​ക​ര്‍ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള ഇ​ൻ​ഷ്വ​റ​ന്‍സ് പ​ദ്ധ​തി തു​ട​ങ്ങി​യ​വ ഇ​വ​യി​ൽ ചി​ല​താ​ണ്. കൊ​വി​ഡി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ലും മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന​ങ്ങ​ളാ​ണ് മ​ഹീ​ന്ദ്ര രാ​ജ്യ​ത്ത് കാ​ഴ്ച്ച​വെ​ച്ച​ത്.



Kerala

Gulf


National

International