ഹാലണ്ട് ബുണ്ടസ് ലിഗയിലെ മികച്ച താരം; 41 ഗോളുകളും 49 വര്‍ഷം നിലനിന്ന റെക്കോഡും നേടിയ ‘ലെവന്‍’ ഇപ്പോള്‍ ആരായി?!!!timely news image

ഈ സീസണില്‍ ബുണ്ടസ് ലിഗയിലെ മികച്ച താരം ആരായിരിക്കും. സംശയലേശമേതുമില്ലാതെ ഫുട്‌ബോള്‍ പ്രേമികള്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയെന്ന് ഉത്തരം പറയും. കാരണം അത്രമേല്‍ മികച്ച പ്രകടനമായിരുന്നു ബയേണ്‍ മ്യൂണിക്കിന്റെ ഈ പോളിഷ് താരം. സീസണില്‍ 29 മത്സരങ്ങളില്‍ നിന്ന് 41 ഗോളുകളുമായി ലീഗിലെ ടോപ്‌സ്‌കോററായിരുന്നു ലെവന്‍ഡോവ്‌സ്‌കി. എന്നാല്‍ അതിനേക്കാളൊക്കെ ലെവന്‍ഡോവ്‌സ്‌കിയ്ക്ക് ഈ സീസണ്‍ അവിസ്മരണീയമാക്കിയത് ഒരു റെക്കോഡ് നേട്ടമാണ്. 49 വര്‍ഷം ബുണ്ടസ് ലിഗയില്‍ നിലനിന്ന ഗെര്‍ഡ് മുള്ളറിന്റെ റെക്കോഡ് തകര്‍ത്തുവെന്ന നേട്ടം. ബുണ്ടസ് ലിഗയില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമെന്ന റെക്കോഡാണ് ലെവന്‍ഡോവ്‌സ്‌കി സ്വന്തമാക്കിയത്. 1971-71 സീസണില്‍ 40 ഗോളടിച്ച് റെക്കോഡ് സൃഷ്ടിക്കാന്‍ മുള്ളര്‍ക്ക് അന്ന് 34 മത്സരങ്ങളാണ് വേണ്ടിവന്നത്. എന്നാല്‍ വെറും 29 മത്സരങ്ങളില്‍ നിന്നാണ് ലെവന്‍ഡോവ്‌സ്‌കി ഈ നേട്ടം സ്വന്തമാക്കിയത്. ഇത്തരമൊരു സാഹചര്യത്തില്‍ ലീഗിലെ സീസണിലെ മികച്ച താരത്തിനുള്ള അവാര്‍ഡ് ലെവന്‍ഡോവ്‌സ്‌കിയ്ക്ക് എന്ന് ആരാധകര്‍ കരുതിയാല്‍ എന്താണ് തെറ്റ്? എന്നാല്‍ ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം ലീഗില്‍ നടന്നത്. മികച്ച താരത്തിനുള്ള അവാര്‍ഡ് ലഭിച്ചത് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ യുവതാരം എര്‍ലിങ് ഹാലണ്ടിനാണ്. റയല്‍ മാഡ്രിഡും ബാഴ്‌സലോണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡുമടക്കം യൂറോപ്പിലെ മുന്‍നിര ക്ലബുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന താരമാണ് ഹാലണ്ട്. മികവിലും പ്രതിഭയിലും ഒട്ടും പിന്നിലുമല്ല. എന്നാല്‍ ചരിത്രനേട്ടം കുറിച്ചു പരുക്കിനിടയിലും മിന്നുന്ന ഫോം പുറത്തെടുത്ത ലെവന്‍ഡോവ്‌സ്‌കിയെക്കാള്‍ എന്തു നേട്ടമാണ് ഹാലണ്ടിന് എടുത്തുപറയാനുള്ളതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധര്‍ ചോദിക്കുന്നത്. ലീഗില്‍ 28 മത്സരങ്ങളില്‍ നിന്ന് 27 ഗോളുകളാണ് ഹാലണ്ട് ബൊറൂസിയയ്ക്കായി കുറിച്ചത്. എട്ട് അസിസ്റ്റുകളും നടത്തി. ഈ പ്രകടനം ലെവന്‍ഡോവ്‌സ്‌കിയുടെ 41 ഗോളുകള്‍ക്കു മുകളില്‍ വരില്ലെന്നു വിമര്‍ശകര്‍ ചുണ്ടിക്കാട്ടുന്നു. അതേസമയം മികച്ച താരത്തെ കണ്ടെത്താനുള്ള പോളിങ്ങില്‍ 50 ശതമാനം വോട്ട് നേടിയാണ് ഹാലണ്ട് അവാര്‍ഡ് സ്വന്തമാക്കിയത്. ബൊറൂസിയയുടെ ആരാധക പിന്തുണയാണ് ഇതില്‍ തെളിയുന്നതെന്നും മറ്റൊരു വാദമുണ്ട്.Kerala

Gulf


National

International