കൊവിഡ് അനാഥരാക്കിയ കുട്ടികൾക്കായി അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കും; പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് സ്റ്റാലിൻtimely news image

കൊവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. അനാഥരായ കുട്ടികളുടെ പേരിൽ അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അറിയിച്ചു. ‘കൊവിഡില്‍ അനാഥാരായ കുട്ടികളുടെ പേരില്‍ അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കും. 18 വയസ്സായതിന് ശേഷം കുട്ടികള്‍ക്ക് ഈ തുക പലിശ സഹിതം നല്‍കും. ഇവരുടെ ഡിഗ്രിവരെയുള്ള ഹോസ്റ്റല്‍ ഫീസ് ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമായിരിക്കും. സര്‍ക്കാര്‍ ഹോമുകള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ ഇവര്‍ക്ക് മുന്‍ഗണനയുണ്ടാകും’. ഈ കുട്ടികളെ സംരക്ഷിക്കുന്ന രക്ഷാകര്‍ത്താക്കള്‍ക്ക് കുട്ടികള്‍ക്ക് 18 വയസാകുന്നത് വരെ 3,000 രൂപയുടെ ധനസഹായം നല്‍കുകയും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളും മറ്റും നിരീക്ഷിക്കുന്നതിനായി ജില്ലാ തലത്തില്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാനും ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. മഹാമാരിയെ തുടര്‍ന്ന് സിംഗിള്‍ പാരാന്റായവര്‍ക്ക് മൂന്ന് ലക്ഷം രൂപ ധന സഹായവും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.   കേരളത്തില്‍ കൊവിഡില്‍ അനാഥരായ കുട്ടികള്‍ക്കായുള്ള പ്രത്യേക പാക്കേജ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് കോവിഡ് ബാധയെ തു ടര്‍ന്ന് അനാഥരായ കുട്ടികളുടെ സംരക്ഷണം സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം പുറത്തിറിക്കിയിരുന്നു. ജില്ല ഭരണകൂടം അതതു മേഖലകളിലെ അനാഥരായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ച് അടിയന്തരമായി ദേശീയ ബാലാവകാശ കമീഷന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നുമാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.Kerala

Gulf


National

International