‘കേരളത്തിലെ നേതാക്കള്‍ കമ്മീഷനടിച്ചു’; ബിജെപി കേന്ദ്രനേതൃത്വത്തിന് സംസ്ഥാനത്തെ ചാരസംഘത്തിന്റെ റിപ്പോര്‍ട്ട്; പിന്നില്‍ മോദിയുടെ വിശ്വസ്തനായ മലയാളിtimely news image

കൊടകര കള്ളപ്പണക്കേസിന് പിന്നാലെ ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി കേന്ദ്രസംഘത്തിന്റെ അന്വേഷണറിപ്പോര്‍ട്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി കേന്ദ്രനേതൃത്വം നല്‍കിയ കോടിക്കണക്കിന് രൂപയില്‍ എട്ടുശതമാനം സംസ്ഥാന നേതൃത്വം കമീഷനായി കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ വ്യവസായികളില്‍ നിന്നാണ് കോടിക്കണക്കിന് രൂപ സംസ്ഥാനത്തെത്തിയത്. ഇതില്‍ എട്ടു ശതമാനം കേരളത്തിലെ നേതാക്കള്‍ കമ്മീഷനായി പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ടു ദിവസം മുന്‍പാണ് മിഥുന്‍ റിപ്പോര്‍ട്ട് കേന്ദ്രനേതൃത്വത്തിന് കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയ ദേശീയനേതാക്കളുമായി അടുത്തബന്ധമുള്ള കോഴിക്കോട് സ്വദേശി മിഥുന്‍ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അമിത് ഷായുടെ വിശ്വസ്തനായ മിഥുന്‍ പിഎം ഓഫീസുമായി നേരിട്ട് ബന്ധമുള്ള മിഥുന്‍ ഐടി പ്രൊഫഷണലാണ്. മിഥുന് ദേശീയനേതാക്കളുമായി നേരിട്ടുള്ള ബന്ധമാണ്. അതുകൊണ്ട് തന്നെ വിഷയത്തില്‍ ഇടപെടാനുള്ള സ്വാധീനവും കേരളത്തിലെ നേതാക്കള്‍ക്കില്ല. മാത്രമല്ല, മിഥുന്‍ കേന്ദ്രത്തിന്റെ ചാരസംഘത്തിലുള്ള വ്യക്തിയാണെന്ന് റിപ്പോര്‍ട്ട് പോയശേഷമാണ് നേതാക്കളും അറിയുന്നതും. കൊടകര കള്ളപ്പണക്കേസിന്റെ അന്വേഷണം ബിജെപി നേതാക്കളിലേക്ക് എത്തിനില്‍ക്കുന്നതിനിടയാണ്, പാര്‍ട്ടിക്കുള്ളില്‍ നിന്ന് മറ്റൊരു റിപ്പോര്‍ട്ട് കേന്ദ്രത്തിന് പോയിരിക്കുന്നത്. ഇതോടെ സംസ്ഥാന ബിജെപി കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. അതേസമയം, അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകളും കേന്ദ്രനേതൃത്വം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.Kerala

Gulf


National

International