ഇന്ത്യയിലും ട്രെൻഡ് ആയി ബെന്‍റോ കേക്ക്timely news image

കേക്കുകള്‍ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. പല രുചിയിലും പല ഘടനയിലും പല വലുപ്പത്തിലുമെല്ലാം കേക്കുകള്‍ വിപണിയിൽ ലഭ്യമാണ്. അധികവും നമ്മുടെ നാട്ടില്‍ കാണാറുള്ളത് വിവിധ ഫ്‌ളേവറുകളിലുള്ള വലിയ കേക്കുകളാണ്. അതല്ലെങ്കില്‍ കപ്പ് കേക്ക് പോലുള്ള ചെറിയ കേക്കുകള്‍. എന്നാലിപ്പോൾ ട്രെൻഡായിരിക്കുന്നത് ബെന്‍റോ കേക്കാണ്. ഇന്ത്യയിലും ബെന്‍റോ കേക്ക് ഇടംപിടിച്ചുക്കഴിഞ്ഞു. എന്താണ് ബെന്‍റോ കേക്ക്?  പേര് കേട്ട് അമ്പരക്കുകയൊന്നും വേണ്ട. ബെന്‍റോ എന്നാല്‍ ഉപയോഗിക്കാന്‍ എളുപ്പമുള്ളത് എന്നാണ് അർഥം. ഇത് ജാപ്പനീസ് വാക്കാണ്. ചെറുതും, കഴിക്കാനും തയാറാക്കാനും കൊണ്ട് നടക്കാനുമെല്ലാം എളുപ്പത്തിലുള്ളതുമായ മിനി കേക്കിനെയാണ് ബെന്‍റോ കേക്ക് എന്ന് വിളിക്കുന്നത്. ദക്ഷിണ കൊറിയയാണ് യഥാർഥത്തില്‍ ബെന്‍റോ കേക്കുകള്‍ക്ക് വലിയ പേര് കേട്ട സ്ഥലം. ചുരുക്കം അംഗങ്ങളുള്ള വീടിനും, ഡയറ്റ് പാലിക്കുന്നവര്‍ക്കും, ചെലവ് ചുരുക്കണമെന്നുള്ളവര്‍ക്കുമെല്ലാം ഇത്തരത്തില്‍ ചെറിയ കേക്കുകള്‍ ഓര്‍ഡര്‍ ചെയ്യാം. കാഴ്ചയ്ക്കുള്ള ആകര്‍ഷണമാണെങ്കില്‍ തെല്ലും കുറവില്ലതാനും. Kerala

Gulf


National

International