സെ​ൻ​ട്ര​ൽ വി​സ്ത: തെ​റ്റി​ദ്ധാ​ര​ണ​ക​ള്‍ മാ​റ​ട്ടെ



timely news image

രാ​ജ്യ​ത്തി​​ന്‍റെ പു​തി​യ പാ​ര്‍ല​മെ​​ന്‍റ് മ​ന്ദി​ര​ത്തി​​ന്‍റെ നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍ജി​യി​ല്‍ 28 മാ​സ​ത്തി​ല​ധി​കം വാ​ദം കേ​ട്ട ശേ​ഷ​മാ​ണ്, 2021 ജ​നു​വ​രി 5 ന് ​സു​പ്രീം കോ​ട​തി ഈ ​പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ അ​നു​മ​തി ന​ല്‍കി​യ​ത്. നി​ര്‍മാ​ണ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി നി​യ​മ​പ​ര​മാ​യി ചെ​യ്യേ​ണ്ട​തെ​ല്ലാം നി​ര്‍വ​ഹി​ക്കു​ക​യും കൃ​ത്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ച് എ​ല്ലാം അ​നു​മ​തി​ക​ളും നേ​ടു​ക​യും ചെ​യ്ത​താ​യി കോ​ട​തി സം​ശ​യ​ര​ഹി​ത​മാ​യി വ്യ​ക്ത​മാ​ക്കി. ഈ ​അ​നു​മ​തി​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ട്ടും, സെ​ന്‍ട്ര​ല്‍ വി​സ്ത പ​ദ്ധ​തി​ക്കെ​തി​രേ നീ​ച​വും നി​കൃ​ഷ്ട​വു​മാ​യ കു​പ്ര​ചാ​ര​ണം തു​ട​രു​ക​യാ​ണ്. 2021 മെ​യ് 31 ന് ​ഡ​ല്‍ഹി ഹൈ​ക്കോ​ട​തി സെ​ന്‍ട്ര​ല്‍ വി​സ്ത പ​ദ്ധ​തി​യെ ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള അ​വ​ശ്യ പ​ദ്ധ​തി​യാ​യി അം​ഗീ​ക​രി​ച്ചു. നി​ര്‍മാ​ണം സ്റ്റേ ​ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു സ​മ​ര്‍പ്പി​ച്ച ഹ​ര്‍ജി ത​ള്ളി​ക്കൊ​ണ്ടാ​യി​രു​ന്നു ഇ​ത്. ഒ​രു ല​ക്ഷം രൂ​പ കോ​ട​തി ചെ​ല​വും ഹ​ര്‍ജി​ക്കാ​ര​നു ചു​മ​ത്തി. ഇ​ത് ആ​രു​ടെ​യോ പ്രേ​ര​ണ​മൂ​ല​മു​ള്ള ഹ​ര്‍ജി​യാ​ണെ​ന്നും യ​ഥാ​ർ​ഥ പൊ​തു​താ​ല്‍പ​ര്യ വ്യ​വ​ഹാ​ര​മ​ല്ല എ​ന്നു​മാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്. സെ​ന്‍ട്ര​ല്‍ വി​സ്ത പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​വ​യ്പി​ക്കാ​നു​ള്ള ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ശ്ര​മം മാ​ത്ര​മാ​ണി​ത്. പ​ദ്ധ​തി​ക്കെ​തി​രെ ഉ​യ​ര്‍ന്നു​വ​ന്ന മ​റ്റ് നി​യ​മ​പ​ര​വും രാ​ഷ്‌​ട്രീ​യ​വു​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ പ്ര​തി​പ​ക്ഷ​ത്തി​​ന്‍റെ നി​ര​ന്ത​ര​മാ​യ പ്ര​ചാ​ര​ണ​ത്തി​​ന്‍റെ ഭാ​ഗ​മാ​ണ്; ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള ഒ​രു അ​ഭി​മാ​ന​പ​ദ്ധ​തി ത​ട​സ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ്. ഗ​വ​ണ്‍മെ​​ന്‍റി​​ന്‍റെ 51 മ​ന്ത്രാ​ല​യ​ങ്ങ​ള്‍ക്ക് അ​ല്ലെ​ങ്കി​ല്‍ വ​കു​പ്പു​ക​ള്‍ക്കു പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സൗ​ക​ര്യ​ങ്ങ​ളു​ള്ള, പു​തി​യ സ​മ്മേ​ള​ന സ്ഥ​ല​വും ഉ​പ​രാ​ഷ്‌​ട്ര​പ​തി​യു​ടെ​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും വാ​സ​സ്ഥ​ല​ങ്ങ​ളും ഉ​ള്‍ക്കൊ​ള്ളു​ന്ന പ​ത്ത് കെ​ട്ടി​ട​ങ്ങ​ളാ​ണ് സെ​ന്‍ട്ര​ല്‍ വി​സ്ത പ​ദ്ധ​തി​യി​ലു​ള്ള​ത്. മു​ഴു​വ​നാ​യും പൂ​ര്‍ത്തി​യാ​ക്കാ​ന്‍ അ​ഞ്ച് വ​ര്‍ഷ​മെ​ടു​ക്കും. യ​ഥാ​ക്ര​മം 862 കോ​ടി രൂ​പ​യും 477 കോ​ടി രൂ​പ​യും വി​ല​മ​തി​ക്കു​ന്ന പു​തി​യ പാ​ര്‍ല​മെ​​ന്‍റ് കെ​ട്ടി​ട​ത്തി​​ന്‍റെ​യും പു​ന​ര്‍ന​വീ​ക​ര​ണ​ത്തി​​ന്‍റെ​യും ര​ണ്ട് പ​ദ്ധ​തി​ക​ള്‍ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ തു​ക വ​ക​യി​രു​ത്തി​യ​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ഭ​ര​ണ സി​രാ​കേ​ന്ദ്രം കെ​ട്ടി​പ്പ​ടു​ക്കേ​ണ്ട​ത് ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ഗ​വ​ണ്‍മെ​​ന്‍റി​​ന്‍റെ ക​ട​മ​യാ​ണ്. ഇ​ത് മ​റ​ന്നാ​ണ് ദു​ഷ്ട​ലാ​ക്കോ​ടെ​യു​ള്ള കു​പ്ര​ചാ​ര​ണ​ങ്ങ​ള്‍ തു​ട​ര്‍ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്ന​ത്. ന​യ​പ​ര​മാ​യ ദൗ​ര്‍ബ​ല്യ​ങ്ങ​ള്‍ മൂ​ലം മു​ന്‍ ഗ​വ​ണ്‍മെ​​ന്‍റു​ക​ള്‍ക്ക് ചെ​യ്യാ​ന്‍ ക​ഴി​യാ​തി​രു​ന്ന മ​ഹാ​ദൗ​ത്യം ഈ ​ഗ​വ​ണ്‍മെ​​ന്‍റ് ഏ​റ്റെ​ടു​ക്കു​ക​യാ​ണ് ചെ​യ്ത​ത്. വേ​റെ മ​ന്ദി​രം നി​ര്‍മി​ച്ചി​ല്ലെ​ങ്കി​ല്‍, രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ വ​ര്‍ധി​ക്കു​ന്ന​തി​ന് ആ​നു​പാ​തി​ക​മാ​യി 2026ല്‍ ​പാ​ര്‍ല​മെ​​ന്‍റി​​ന്‍റെ ര​ണ്ടു സ​ഭ​ക​ളു​ടെ​യും ക​രു​ത്ത് വ​ര്‍ധി​ക്കു​മ്പോ​ള്‍ നി​ല​വി​ലു​ള്ള പാ​ര്‍ല​മെ​​ന്‍റ് മ​ന്ദി​ര​ത്തി​നു​ള്ളി​ലെ സ്ഥ​ല പ​രി​മി​തി കൂ​ടു​ത​ല്‍ ഗു​രു​ത​ര​മാ​കും. പു​തി​യ പാ​ര്‍ല​മെ​​ന്‍റ് മ​ന്ദി​ര​ത്തി​​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ മു​മ്പ് എ​ഴു​തു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​രു പു​തി​യ പാ​ര്‍ല​മെ​​ന്‍റ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് 2012 ല്‍ ​ബ​ഹു​മാ​ന​പ്പെ​ട്ട സ്പീ​ക്ക​റു​ടെ ഓ​ഫീ​സ് ന​ഗ​ര​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന് അ​നു​മ​തി​യും ന​ല്‍കി​യി​രു​ന്നു. ഇ​ന്ന് അ​തേ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മ്പോ​ള്‍ ആ ​പാ​ര്‍ട്ടി​യി​ലെ നേ​താ​ക്ക​ള്‍ പ​ഴ​യ​തു മ​റ​ന്നു​വെ​ന്നു ന​ടി​ച്ച് ചി​ല പ്ര​ത്യേ​ക കാ​ര്യ​ങ്ങ​ളി​ല്‍ മാ​ത്രം ഓ​ര്‍മ​ക്കു​റ​വു​ള്ള​വ​രാ​യി മാ​റു​ന്നു. ഇ​തി​​ന്‍റെ​യെ​ല്ലാം ദു​ര​ന്തം എ​ന്തെ​ന്നാ​ല്‍, മു​ത്ത​ച്ഛ​​ന്‍റെ​യും മു​ത്ത​ശ്ശി​യു​ടെ​യും ബം​ഗ്ലാ​വു​ക​ള്‍ സൗ​ക​ര്യ​പൂ​ർ​വം സ്മാ​ര​ക​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന പാ​ര​മ്പ​ര്യ​മു​ള്ള ഈ ​പാ​ര്‍ട്ടി​യു​ടെ നേ​താ​വ് സെ​ന്‍ട്ര​ല്‍ വി​സ്ത പ​ദ്ധ​തി​യെ "മോ​ദി മ​ഹ​ല്‍' എ​ന്ന് മ​നഃ​പൂ​ർ​വം അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ്. പു​തി​യ "മോ​ദി​വ​സ​തി'​യു​ടെ വി​ല എ​ന്നാ​ണ് പു​തി​യ മ​ന്ദി​ര​ത്തി​​ന്‍റെ ചെ​ല​വി​നെ അ​ദ്ദേ​ഹം ആ​ക്ഷേ​പി​ക്കു​ന്ന​ത്.സ​ര്‍ക്കാ​ര്‍ ഭൂ​വു​ട​മ​യാ​ണെ​ങ്കി​ലും, വ​ര്‍ഷ​ങ്ങ​ളാ​യി സ്വ​ന്തം ഓ​ഫീ​സു​ക​ള്‍ക്കാ​യി പ്ര​തി​വ​ര്‍ഷം വാ​ട​ക ഇ​ന​ത്തി​ല്‍ 1,000 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തു​ന്ന​ത് എ​ന്നോ​ര്‍ക്ക​ണം.  ഇ​പ്പോ​ള്‍ ഇ​ര​ട്ട​ത്താ​പ്പി​​ന്‍റെ സ്വ​ര​ത്തി​ല്‍ സം​സാ​രി​ക്കു​ന്ന ഇ​വ​ര്‍, മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ശി​വ​സേ​ന-​എ​ന്‍സി​പി-​കോ​ണ്‍ഗ്ര​സ് ഗ​വ​ണ്‍മെ​​ന്‍റ് ര​ണ്ടാം വി​ജ​യ ത​രം​ഗ​ത്തി​​ന്‍റെ ഹു​ങ്കി​ല്‍ ഏ​ക​ദേ​ശം 10 ല​ക്ഷം ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍ണ​മു​ള്ള ഒ​രു എം​എ​ല്‍എ ഹോ​സ്റ്റ​ലി​ന് 900 കോ​ടി രൂ​പ​യു​ടെ ടെ​ൻ​ഡ​ര്‍ ന​ല്‍കി​യ​തി​നേ​ക്കു​റി​ച്ചു സം​സാ​രി​ക്കു​ന്നി​ല്ല. ഏ​തെ​ങ്കി​ലും ആ​ത്മാ​ഭി​മാ​ന​മു​ള്ള ഗ​വ​ണ്‍മെ​​ന്‍റ് ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ല്‍ 1947ന് ​ശേ​ഷം ഒ​രു പു​തി​യ പാ​ര്‍ല​മെ​​ന്‍റ് മ​ന്ദി​ര​ത്തി​​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ ക​ണ്ട​റി​ഞ്ഞു വേ​ഗ​ത്തി​ല്‍ പ​രി​ഹ​രി​ക്കു​മാ​യി​രു​ന്നു. അ​ത് ഏ​ഴ​ര പ​തി​റ്റാ​ണ്ടി​നു​ശേ​ഷം പ​രി​ഹ​രി​ക്ക​പ്പെ​ടു​മ്പോ​ള്‍, ആ ​പ​ദ്ധ​തി​യെ​ക്കു​റി​ച്ച് മോ​ശ​മാ​യി പ​റ​ഞ്ഞു ന​ട​ക്കു​ക​യാ​ണ് ഇ​വ​ര്‍. കൊ​വി​ഡ് പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ക്കി​ട​യി​ല്‍ സാ​മ്പ​ത്തി​ക പു​ന​രു​ജ്ജീ​വ​ന​ത്തി​ന് നി​ര്‍ണാ​യ​ക മു​ന്‍ഗ​ണ​ന​യു​ണ്ട്. ഈ ​ര​ണ്ട് നി​ര്‍മാ​ണ പ​ദ്ധ​തി​ക​ള്‍ വി​ദ​ഗ്ധ​രും അ​ർ​ധ​വി​ദ​ഗ്ധ​രും അ​വി​ദ​ഗ്ധ​രു​മാ​യ​വ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്നു. 1,600ഓ​ളം തൊ​ഴി​ലാ​ളി​ക​ള്‍ക്ക് നേ​രി​ട്ടു​ള്ള ഉ​പ​ജീ​വ​ന​മാ​ര്‍ഗം; 1,250 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​ര്‍മാ​ണ സ്ഥ​ല​ത്തും അ​ല്ലാ​തെ​യും ജോ​ലി ന​ല്‍കു​ന്നു. മ​ഹാ​മാ​രി​ക്കാ​ല​ത്ത് തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്, കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച് ഉ​ത്സാ​ഹ​ത്തോ​ടെ​യും ശ​രി​യാ​യ മേ​ല്‍നോ​ട്ട​ത്തി​ലു​മാ​ണ് നി​ര്‍മാ​ണം ന​ട​ത്തു​ന്ന​ത്. ഇ​ന്ത്യ പ​ക​ര്‍ച്ച​വ്യാ​ധി​യോ​ട് പോ​രാ​ടു​മ്പോ​ള്‍, സ​മ്പ​ദ് വ്യ​വ​സ്ഥ ത​ക​രാ​തെ നി​ല​നി​ര്‍ത്തേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. ന​മ്മു​ടെ തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ല്‍ ലാ​ഭ​ക​ര​മാ​യ തൊ​ഴി​ല്‍ ന​ല്‍കു​ന്ന​ത് സാ​ധ്യ​മാ​ണെ​ങ്കി​ല്‍, ദേ​ശീ​യ പ്രാ​ധാ​ന്യ​വും മൂ​ല്യ​വു​മു​ള്ള ഒ​രു പ​ദ്ധ​തി​യു​ടെ പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​വ​യ്ക്ക​ന്‍ ഒ​രു കാ​ര​ണ​വും കാ​ണു​ന്നി​ല്ല - ഈ ​കാ​ഴ്ച​പ്പാ​ട് കോ​ട​തി​വി​ധി​യി​ലും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വാ​സ്ത​വ​ത്തി​ല്‍ ഇ​ത് "ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള' പ​ദ്ധ​തി​യാ​ണെ​ന്ന നി​രീ​ക്ഷ​ണം ഗ​വ​ണ്‍മെ​​ന്‍റി​​ന്‍റെ സ്വ​ന്തം കാ​ഴ്ച​പ്പാ​ടി​​ന്‍റെ സം​ഗ്ര​ഹ​മാ​ണ്. ഇ​വ രാ​ജ്യ​ത്തി​​ന്‍റെ ഭാ​വി​യി​ലേ​ക്കു​ള്ള പ​ദ്ധ​തി​ക​ളാ​ണ്; നി​സാ​ര രാ​ഷ്‌​ട്രീ​യ​ത്തി​ന് മു​ക​ളി​ലാ​യി​രി​ക്ക​ണം ഇ​വ​യോ​ടു​ള്ള സ​മീ​പ​നം. നി​ര്‍മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പു​തി​യ പാ​ര്‍ല​മെ​​ന്‍റ് ഏ​റ്റ​വും ചു​രു​ങ്ങി​യ​ത് അ​ടു​ത്ത ഇ​രു​നൂ​റ്റ​മ്പ​ത് വ​ര്‍ഷ​ങ്ങ​ളി​ലേ​ക്കു നോ​ട്ട​മി​ട്ടു​ള്ള​താ​ണ്. അ​വ​സാ​ന​മാ​യി ഒ​ന്നു​കൂ​ടി പ​റ​യ​ട്ടെ: രാ​ജ്യ​ത്തെ ഒ​രു പൈ​തൃ​ക കെ​ട്ടി​ടം പോ​ലും പൊ​ളി​ച്ചു​മാ​റ്റാ​ന്‍ പോ​കു​ന്നി​ല്ലെ​ന്ന് പൈ​തൃ​ക കെ​ട്ടി​ട​ങ്ങ​ളു​ടെ നാ​ശ​ത്തെ​ക്കു​റി​ച്ച് വി​ല​പി​ക്കു​ന്ന എ​ല്ലാ വി​മ​ര്‍ശ​ക​ര്‍ക്കും ഞാ​ന്‍ ഉ​റ​പ്പ് ന​ല്‍കു​ന്നു. പ്ര​തി​സ​ന്ധി​യു​ടെ​യും അ​നി​ശ്ചി​ത​ത്വ​ത്തി​​ന്‍റെ​യും കാ​ല​ഘ​ട്ട​ത്തി​ല്‍, ഒ​രു രാ​ഷ്‌​ട്രം ത​ങ്ങ​ളു​ടെ രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളെ​യും പൊ​തു​സ​മൂ​ഹ​ത്തെ​യും നേ​തൃ​ത്വ​ത്തി​നും ക​രു​ത്തി​നും വേ​ണ്ടി നോ​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ലെ പ്ര​തി​പ​ക്ഷ​ത്തി​​ന്‍റെ ന​ട​പ​ടി​ക​ളും മു​ന്‍ഗ​ണ​ന​ക​ളും ദാ​രു​ണ​മാം വി​ധം അ​സ്ഥാ​ന​ത്താ​യി മാ​റി​യി​രി​ക്കു​ന്നു. കോ​ണ്‍ഗ്ര​സും മ​റ്റ് മോ​ദി​വി​രു​ദ്ധ​രും കൂ​ടു​ത​ല്‍ സൃ​ഷ്ടി​പ​ര​മാ​യ രീ​തി​ക​ൾ ക​ണ്ടെ​ത്തേ​ണ്ട സ​മ​യ​മാ​ണി​ത്.



Kerala

Gulf


National

International