കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ്: ബ്രസീല്‍ ടീമില്‍ പടലപ്പിണക്കം, ചില താരങ്ങള്‍ കളിക്കാന്‍ തയാറല്ലെന്നു തുറന്നു സമ്മതിച്ച് കോച്ച്timely news image

അവിചാരിതമായി അതിഥേയത്വം വഹിക്കാന്‍ കിട്ടിയ കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനു മുമ്പ് ബ്രസീല്‍ ടീമില്‍ പടലപ്പിണക്കമെന്നു സൂചന. ചാമ്പ്യന്‍ഷിപ്പിനായി പ്രഖ്യാപിച്ച ടീമിലെ പ്രമുഖര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ കളിക്കാന്‍ വിസമ്മതിക്കുന്നുവെന്നു കോച്ച് ട്വിറ്റെ. അര്‍ജന്റ്ീനയിലും കൊളംബിയയിലുമായാണ് ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ നേരത്തെ തീരുമാനിച്ചത്. എന്നാല്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം കൊളംബിയ ആദ്യം പിന്മാറുകയും പിന്നീട് അര്‍ജന്റീനയില്‍ മാത്രമായി ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് അര്‍ജന്റീനയില്‍ കോവിഡ് രോഗബാധ കൂടിയതോടെ ടൂര്‍ണമെന്റ് അവിടെ നിന്നു മാറ്റി ബ്രസീലിലേക്ക് ആക്കുകയായിരുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ കളിക്കാന്‍ പല പ്രമുഖ താരങ്ങളും തയാറല്ലെന്നാണ് ബ്രസീല്‍ ടീം കോച്ച് പറയുന്നത്. ടീം നായകന്‍ കാസിമിറോയാണ് ഇതില്‍ പ്രധാനി. രാജ്യം കോവിഡ് രോഗബാധയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുമ്പോള്‍ ഇത്തരമൊരു ചാമ്പ്യന്‍ഷിപ്പിന് എങ്ങനെ ആതിഥേയത്വം വഹിക്കാനാകുമെന്നാണ് കാസിമിറോ ചോദിക്കുന്നത്. ടീമിലെ പലതാരങ്ങളും ബ്രസീലിലേക്ക് വരാന്‍ മടിക്കുക്കയാണെന്നും അവര്‍ക്ക് എത്രയും വേഗം രാജ്യം വിടാനാണ് ആഗ്രഹമെന്നും ടിെേറ്റ പറഞ്ഞു.Kerala

Gulf


National

International