ജില്ലാ ആയുർവേദ ആശുപത്രിയിൽ ഔഷധസസ്യ പ്രദർശനംtimely news image

   തൊടുപുഴ :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രി യിൽ  നൂറിൽപ്പരം ഔഷധ സസ്യങ്ങളുടെയും ആയുർവേദ ഔഷധ മൂലിക കളുടെയും പ്രദർശനം സംഘടിപ്പിച്ചു. കോവിഡ്-19 ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെയും മഴക്കാല രോഗങ്ങളുടെയും പ്രതിരോധത്തിനു തകർന്ന ഔഷധങ്ങളാണ് പ്രധാനമായും പ്രദർശനത്തിന് ഒരുക്കിയിരുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ഡോക്ടർമാരും ജീവനക്കാരും ആണ് പ്രദർശനത്തിന് നേതൃത്വം നൽകിയത്.  തൊടുപുഴയിൽ തന്നെ പ്രവർത്തിക്കുന്ന ആയുർവേദ ഔഷധ ശൃംഖലയായ നാഗാർജുന യിൽ നിന്നും ഉള്ള ഔഷധച്ചെടികൾ ആണ് പ്രദർശനത്തിനായി ഉൾപ്പെടുത്തിയതിൽ നല്ലൊരുപങ്കും.  ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ജിജി കെ ഫിലിപ്പ് പ്രദർശനം  ഉദ്ഘാടനം ചെയ്തു.  ഫോട്ടോ :ഔഷധ ചെടികളുടെ പ്രദര്ശനം .Kerala

Gulf


National

International