‘ഇന്ധന വില വര്‍ദ്ധനവിന് കാരണം ക്രൂഡ് ഓയില്‍ വിലക്കയറ്റം’; ജിഎസ്ടി പരിധിയില്‍ വന്നാല്‍ കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രിtimely news image

രാജ്യത്തെ ഇന്ധന വില ഉയരുന്നതിന് കാരണം അന്താരാഷ്ട്ര കമ്പോളത്തിലെ ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. നിലവില്‍ 70 ഡോളറാണ് അന്താരാഷ്ട്ര കമ്പോളത്തിലെ ക്രൂഡ് ഓയില്‍ വില. 80 ശതമാനം ഓയിലാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതെന്നും അതിനാലാണ് പെട്രോള്‍ വില വര്‍ദ്ധനവെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഒരു മാസത്തിനിടെ 21 തവണയാണ് പെട്രോള്‍ വില ഉയർന്നത്. അതേസമയം ജിഎസ്ടി പരിധിയില്‍ വരുന്നതോടെ ഇന്ധന വിലയില്‍ കുറവുണ്ടാകുമെന്ന് വ്യക്തമാക്കിയ മന്ത്രി ഇതില്‍ തീരുമാനമെടുക്കേണ്ടത് ജിഎസ്ടി കൗണ്‍സിലാണെന്നും വ്യക്തമാക്കി. പെട്രോള്‍ വില 100 രൂപ കടന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ ഇന്ന് പ്രീമിയം പെട്രോള്‍ വില 100 രൂപയിലെത്തി. രാജ്യത്ത് പലയിടത്തും ഇന്ന് പെട്രോള്‍ വില 100 കടന്നിട്ടുണ്ട്. എക്‌സ്ട്രാ പ്രീമിയം പെട്രോളിനാണ് ഇന്ന് കേരളത്തിലെ പലയിടങ്ങളിലും നൂറ് രൂപ കടന്നത്. വയനാട് സുല്‍ത്താന്‍ ബത്തേരി, ഇടുക്കിയിലെ കട്ടപ്പന, അണക്കര എന്നിവിടങ്ങളാണ് വില നൂറ് കടന്നത്. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് ഇന്ന് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 97.38 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 92.31 രൂപയുമായി. സുല്‍ത്താന്‍ ബത്തേരിയില്‍ ഒരു ലിറ്റര്‍ എക്‌സ്ട്രാ പ്രീമിയം പെട്രോളിന് ഇന്ന് മുതല്‍ 100 രൂപ 24 പൈസ നല്‍കേണ്ടിവരും. പാലക്കാട് പെട്രോളിന് 100 രൂപ 16 പൈസയും കട്ടപ്പനയില്‍ ലിറ്ററിന് 100 രൂപ 35 പൈസയും അണക്കരയില്‍ 101 രൂപ 3 പൈസയുമാണ് പെട്രോളിന് വില വരുന്നത്. 37 ദിവസത്തിനിടെ 21 തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. കൊച്ചിയില്‍ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമാണ് നിലവിലെ വില. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ് വില. തിരുവനന്തപുരത്ത് ഡീസലിന് 91.31 രൂപയാണ്.കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഉയര്‍ത്തുന്ന ഇന്ധനവില കാരണമുണ്ടാകുന്ന വിലക്കയറ്റം സാമ്പത്തിക വളര്‍ച്ചയ്ക്ക് വിഘാതമാവും. ഇന്ധനവില വര്‍ദ്ധന കാരണമുണ്ടാകുന്ന അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനുള്‍പ്പെടെ വെല്ലുവിളിയാകുമെന്നും പ്രതിഷേധകര്‍ പറയുന്നുKerala

Gulf


National

International