‘ബേബി ആ കട്ടില്‍ കണ്ട് പനിക്കേണ്ട’; നാണം കെട്ട രാഷ്ട്രീയമെന്ന് സുധാകരന്റെ മറുപടിtimely news image

വര്‍ഗീയതയോട് ഒത്തുതീര്‍പ്പുണ്ടാക്കുന്ന നേതാവാണെന്ന എംഎ ബേബിയുടെ വിമര്‍ശനത്തില്‍ പ്രതികരിച്ച് നിയുക്ത കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. താന്‍ ആര്‍എസ്എസിലേക്ക് പോകുന്നുവെന്ന പ്രചാരണം ഉണ്ടാക്കിയത് സിപിഐഎം ആണെന്നും ഇത് വഴി ന്യൂനപക്ഷങ്ങളുടെ മുന്നില്‍ തന്നെ ദുര്‍ബലപ്പെടുത്താനാണ് ശ്രമമെന്നും സുധാകരന്‍ പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും നാണം കെട്ട രാഷ്ട്രീയ പ്രചാരണമാണ് എംഎ ബേബി നടത്തുന്നതെന്നും ആ കട്ടില്‍ കണ്ട് കിടക്കേണ്ടെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.   ‘ആര്‍എസ്എസിലേക്ക് ഞാന്‍ പോകുന്നുവെന്ന പ്രചരണം ഉണ്ടാക്കിയത് സിപിഐഎമ്മാണ്. ആര്‍എസ്എസുമായി സഹകരിക്കുന്നുവെന്ന് പ്രചരിക്കുന്നത് സിപിഐഎം ആണ്. എന്താണ് അവര്‍ക്ക് അതിനുള്ള തെളിവും പൊരുളും. അവര്‍ക്ക് എന്നെ ഭയമാണ്. ഞാന്‍ ആര്‍എസ്എന്റെ രാഷ്ട്രീയക്കാരനാണെന്ന് ന്യൂനപക്ഷത്തോട് വരച്ചുകാട്ടി എന്നെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ്. എംഎ ബേബി ആ കട്ടില്‍ കണ്ട് പനിക്കേണ്ട. എന്റെ സെക്യൂലറിസം ജനങ്ങള്‍ക്കറിയാം. കോണ്‍ഗ്രസില്‍ ജനിച്ച് വളര്‍ന്ന് അതില്‍ തന്നെ മരിക്കാനും ആഗ്രഹിക്കുന്ന വ്യക്തിയാണെന്ന് എത്രയൊ തവണ പറഞ്ഞത്. ഈ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന ബേബി കേരളരാഷ്ട്രീയത്തില്‍ ഏറ്റവും നാണകെട്ട് രാഷ്ട്രീയ പ്രചാരണമാണ് എനിക്ക് നേരെ ഉയര്‍ത്തിയത്.’ കെ സുധാകരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു പങ്കുമില്ലാതെ അവര്‍ക്കൊരു പ്രസിഡണ്ടിനെ ലഭിച്ചുവെന്നായിരുന്നു എംഎ ബേബിയുടെ വിമര്‍ശനം. ആര്‍ എസ് എസിനോടും അതിന്റെ രാഷ്ട്രീയത്തോടും ഒത്തുതീര്‍പ്പ് നടത്തുന്ന ഒരു കോണ്‍ഗ്രസ് നേതാവാണ് കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുധാകരനെന്നും ബേബി വിമര്‍ശിച്ചു.   എംഎ ബേബിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം- കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് ആയി രാഹുല്‍ ഗാന്ധി നിയമിച്ചിരിക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു പങ്കുമില്ലാതെയാണ് അവര്‍ക്ക് ഒരു പ്രസിഡന്റിനെ ലഭിച്ചിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ഇങ്ങനെയാണോ തീരുമാനിക്കേണ്ടത് തുടങ്ങിയ ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കുന്നില്ല. അത് അവരുടെ ആഭ്യന്തരകാര്യം. കോണ്‍ഗ്രസും ജനാധിപത്യവുമായി ബന്ധമില്ലാതായിട്ട് പതിറ്റാണ്ടുകളായി. പക്ഷേ, ആര്‍ എസ് എസുമായി നിരന്തരം രഹസ്യധാരണകള്‍ ഉണ്ടാക്കുന്ന നേതാവ് ആയാണ് സുധാകരന്‍ അറിയപ്പെടുന്നത്. അദ്ദേഹം ബിജെപിയില്‍ ചേരുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതൊക്കെ ശരിയായാലും അല്ലെങ്കിലും ആര്‍ എസ് എസിനോടും അതിന്റെ രാഷ്ട്രീയത്തോടും ഒത്തുതീര്‍പ്പ് നടത്തുന്ന ഒരു കോണ്‍ഗ്രസ് നേതാവാണ് സുധാകരന്‍. രാഷ്ട്രീയത്തിന്റെ പേരില്‍ അക്രമം നടത്തുന്നതില്‍ സുധാകരന്‍ കേരളത്തിലെ ആര്‍ എസ് എസിനെ അനുകരിക്കുക മാത്രമല്ല അവരുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. സുധാകരന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വരുന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും എങ്കിലും അത് ആര്‍ എസ് എസ് സംഘടനകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുമോ എന്ന ആശങ്ക ജനാധിപത്യവാദികള്‍ക്കുണ്ട്. ആര്‍ എസ് എസിനോടും വര്‍ഗ്ഗീയതയോടും ഒത്തുതീര്‍പ്പുണ്ടാക്കുന്ന ഒരു നേതാവിനെ കേരളത്തിലെ പ്രസിഡന്റ് ആക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഇന്ന് കോണ്‍ഗ്രസ് നല്കുന്നത്? ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍ എസ് എസിനെ ശക്തമായി എതിര്‍ക്കുന്ന , വര്‍ഗ്ഗീയതയോട് ഒട്ടും സന്ധിചെയ്യാത്ത ഒരു നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന് കഴിയാതെ പോയത് ദൗര്‍ഭാഗ്യകരമായി.Kerala

Gulf


National

International