കൊവിഡ് വാക്‌സിൻ സൗജന്യമാക്കുന്നതിനും റേഷൻ വിതരണത്തിനുമായി എൺപതിനായിരം കോടി രൂപ വകയിരുത്തി കേന്ദ്ര സർക്കാർtimely news image

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ സൗജന്യമാക്കുന്നതിനും റേഷൻ വിതരണത്തിനുമായി ഈ വർഷം എൺപതിനായിരം കോടി രൂപ വകയിരുത്തിയെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയുടെ ശക്തമായ നിലപാടിന് ശേഷമാണ് സൗജന്യ വാക്‌സിൻ പ്രഖ്യാപനം നരേന്ദ്ര മോദി നടത്തിയതെങ്കിലും ബജറ്റിൽ പ്രഖ്യാപിച്ച 35000 കോടി രൂപ ഇതിന് മതിയാകില്ലെന്ന് സർക്കാർ ഇപ്പോൾ വിലയിരുത്തുന്നു. ഡിസംബറോടെ എല്ലാവര്ക്കും വാക്‌സിൻ നൽകാൻ 50,000 കോടി ചിലവ് വരുമെന്നാണ് സർക്കാർ പ്രതീഷിക്കുന്നത്. കൊവിഡ് കണക്കിലെടുത്തു ജൂൺ വരെ സൗജന്യ റേഷൻ നല്കാൻ 26000 കോടി രൂപയാണ് സർക്കാർ നേരത്തെ മാറ്റിവച്ചത്. നവംബർ വരെ ഇത് നൽകാൻ തീരുമാനിച്ചതോടെ 90,000 കോടി രൂപയെങ്കിലും ഇതിന് വേണ്ടിവരും. അതിനാൽ  വാക്‌സിൻ,റേഷൻ ചിലവുകൾ കൂടിയതോടെ ബജറ്റിനേക്കാൾ 80,000 കോടി രൂപ ഈ വർഷം സർക്കാരിന് അധികമായി കണ്ടെത്തേണ്ടിവരും. Kerala

Gulf


National

International