കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതിtimely news image

കൊച്ചി: കൊവിഡ്  പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ സർക്കാറിന് ബാധ്യത ഉണ്ട്. ആയുഷ് മന്ത്രാലയം നിർദേശിച്ച മരുന്നുകൾ അംഗീകൃത ഹോമിയോ ഡോക്റ്റർമാർ നൽകുന്നത് തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി. കൊവിഡ് ചികിത്സയ്ക്ക് ഹോമിയോ മരുന്ന് നിർദേശിക്കാൻ ഹോമിയോ ഡോക്റ്റര്മാര്ക്ക് അധികാരമുണ്ടെന്ന് കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.  തിരുവനന്തപുരത്തെ ഹോമിയോ ഡോക്റ്റർ ജയപ്രസാദ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ആയുഷ് മന്ത്രാലയം നിർദേശിച്ച കൊവിഡ് പ്രതിരോധ ചികിത്സാ നടത്തിയ തനിക്കെതിരെ കേസ് എടുക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതായി ഹർജിക്കാരൻ ഹൈക്കോടതിയെ അറിയിച്ചു.Kerala

Gulf


National

International