‘ഞാന്‍ ആരേയും വെട്ടിയിട്ടില്ല, തുണ്ടം രണ്ടാക്കിയിട്ടുമില്ല’; കൃത്യമായ അഭിപ്രായ സ്ഥിരതയുണ്ടെന്ന് കെ സുധാകരന്‍timely news image

വെട്ട് ഒന്ന് തുണ്ട് രണ്ട് എന്ന് പറയുന്നതിന്റെ അര്‍ത്ഥം തനിക്ക് മനസിലാവുന്നില്ലെന്നും താന്‍ ആരേയും വെട്ടുകയോ തുണ്ടം രണ്ടാക്കുകയോ ചെയ്യുന്നില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തനിക്ക് കൃത്യമായ അഭിപ്രായവും അഭിപ്രായ സ്ഥിരതയും ഉണ്ടെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.. ഇതെല്ലാം ഒരു രാഷ്ട്രീയക്കാരന്റെ മുതല്‍ക്കൂട്ടാണെന്നാണ് കരുതുന്നതെന്നും സുധാകരന്‍ പ്രതികരിച്ചു. ഒരു പ്രശ്‌നം വന്നാല്‍ അതിന്റെ പരിഹാരം കാണുകയാണ് വേണ്ടതെന്നും എന്തെങ്കിലും ചിത്രം വരച്ച് തന്റെ മുഖം വികൃതമാക്കാനാണ് ശ്രമം നടക്കുന്നതെങ്കില്‍ അതില്‍ തനിക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നും കെ സുധാകരന്‍ കെ സുധാകരന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം- ‘എനിക്കറിയില്ല, നിങ്ങള്‍ ഉദ്ദേശിക്കുന്ന വെട്ടൊന്ന് തുണ്ടം രണ്ട് എന്ന് പറയുന്നതിന്റെ അര്‍ത്ഥം. ഞാന്‍ ആരേയും വെട്ടിയിട്ടും ഇല്ല, തുണ്ടം രണ്ടാക്കിയിട്ടുമില്ല. എനിക്ക് അഭിപ്രായം ഉണ്ട്. അഭിപ്രായ സ്ഥിരതയുണ്ട്. എല്ലാ കാര്യത്തിലും എനിക്ക് കൃത്യമായ അഭിപ്രായമുണ്ട്. അതൊരു രാഷ്ട്രീയക്കാരന്റെ മുതല്‍ക്കൂട്ടാണ്. തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാനുള്ള ചങ്കൂറ്റം, പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നില്‍ക്കുകയും അത് തട്ടിമാറ്റി മുന്നോട്ട് പോകാമുള്ള ആര്‍ജവത്വം, അതൊക്കെ പൊതുപ്രവര്‍ത്തകന് ആവശ്യമുള്ള ഗുണഫലമാണ്. അത് ഒരിക്കലും തെറ്റിയിട്ടില്ല. അതുതകൊണ്ട് ദോഷം സംഭവിച്ചിട്ടില്ല. ഭാവനയില്‍ ഊന്നികൊണ്ടല്ല എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. പ്രായോഗികതയാണ്. ഒരു പ്രശ്‌നം വന്നാല്‍ അതിന് പരിഹാരം വേണം. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണം. ഓരോ പ്രശ്‌നങ്ങളും തീര്‍ക്കുകയാണ്. അതിന്റെ വക്താവാണ് ഞാന്‍. അവിടെ വെട്ടും തുണ്ടം രണ്ടൊന്നുമില്ല. പരസ്പരം സംസാരിച്ച് തിരുത്തും. അത് ഞാന്‍ തിരുത്തേണ്ടതാണെങ്കില്‍ തീരുത്തും. മറ്റുള്ളവരാണെങ്കില്‍ അവരെ കൊണ്ട് തിരുത്തിക്കുക. എന്തെങ്കിലും ചിത്രം വരച്ച് എന്റെ മുഖം വികൃതമാക്കുന്നതിന്റെ ഉത്തരവാദിത്തത്വത്തില്‍ എനിക്ക് പങ്കില്ല.’ സുധാകരന്‍ പറഞ്ഞു.Kerala

Gulf


National

International