റെംഡസിവീർ കുട്ടികൾക്ക് നൽകരുത്; കൊവിഡ് ചികിത്സ മാർഗരേഖ പുറത്തിറക്കി കേന്ദ്രം



timely news image

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ളു​ടെ കൊവി​ഡ് ചി​കി​ത്സ​ക്ക് മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി കേ​ന്ദ്ര ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വീ​സ്. റെം​ഡ​സി​വീ​ർ കു​ട്ടി​ക​ൾ​ക്ക് ന​ൽ​ക​രു​തെ​ന്നും നി​ർദേ​ശ​ത്തി​ൽ പ​റ​യു​ന്നു. മരുന്ന്​ 18 വയസില്‍ താഴെയുള്ളവരില്‍ ഫലപ്രദമാണെന്നതിന്​ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ്​ നിര്‍ദേശം. സ്റ്റി​റോ​യി​ഡു​ക​ളു​ടെ ഉ​പ​യോ​ഗം കാ​ര്യ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത കു​ട്ടി​ക​ളി​ൽ ആ​വ​ശ്യ​മി​ല്ല. 12 വ​യ​സി​ന് മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ ആ​റ് മി​നി​റ്റ് ന​ട​ന്ന​തി​ന് ശേ​ഷം പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ൻ അ​ള​വ് പ​രി​ശോ​ധി​ക്കാ​നും കേ​ന്ദ്രം നി​ർ​ദേ​ശി​ക്കു​ന്നു. അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത മ​ന​സി​ലാ​ക്കാ​ൻ ഹൈ ​റെ​സ​ലൂ​ഷ​ൻ സി​ടി സ്കാ​ൻ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു. ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക്​ പാരസെ​റ്റാമോള്‍ ഡോക്​റുടെ നിര്‍ദേശമനുസരിച്ച്‌​ നല്‍കാമെന്നും ഡയറക്​ടര്‍ ജനറല്‍ ഓഫ്​ ഹെല്‍ത്ത്​ സര്‍വീസ്​ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. രാ​ജ്യ​ത്ത് കൊവി​ഡ് മൂ​ന്നാം​ത​രം​ഗം കു​ട്ടി​ക​ളെ ബാ​ധി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്. 



Kerala

Gulf


National

International