കൊവിഡ് പരിശോധനയായ ആർടിപിസിആറിന്റെ നിരക്ക് നിശ്ചയിക്കാൻ അധികാരമുണ്ടെന്ന് സർക്കാർ; ഇല്ലെന്ന് ലാബുടമകൾtimely news image

കൊച്ചി: കൊവിഡ്  പരിശോധനയായ ആർടിപിസിആറിന്റെ നിരക്ക് നിശ്ചയിക്കാൻ അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എന്നത് ആർടിപിസിആറും മറ്റും ഡ്രഗ്സ് കണ്ട്രോൾ ആക്ടിന് കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് തീരുമാനിക്കാൻ അധികാരമെന്നും ലാബ് ഉടമകൾ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശം നൽകി. പരിശോധന നിരക്ക് 500 രൂപയായി കുറച്ചതോടെ ലാബുകൾ എല്ലാം അടച്ചുപൂട്ടലിന്റെ വക്കിലാണ്. വിമാനത്താവളങ്ങളിൽ സർക്കാരിന്റെ അഭ്യർഥന പ്രകാരം സേവനമെന്ന് നിലയിലാണ് 448 രൂപയ്ക്ക് പരിശോധന നടത്തുന്നത്. എന്നാലിത് സർക്കാർ ചൂഷണം ചെയ്യുകയാണ് ലാബ് ഉടമകൾ കോടതിയിൽ വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽ കുറഞ്ഞ നിരക്കിലാണ് പരിശോധന നടത്തുന്നതെന്ന് പറഞ്ഞപ്പോൾ അവിടെയെല്ലാം സബ്‌സിഡി നൽകുന്നുണ്ടെന്ന് ലാബ് ഉടമകൾ മറുപടി നൽകും. Kerala

Gulf


National

International