കടൽക്കൊല കേസിൽ ഇറ്റലി കൈമാറിയ പത്ത് കോടി രൂപ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ കെട്ടി വച്ചുtimely news image

ന്യൂഡൽഹി: കടൽക്കൊല കേസിൽ ഇറ്റലി കൈമാറിയ പത്ത് കോടി രൂപ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ കെട്ടി വച്ചു. സുപ്രീം കോടതി രജിസ്ട്രിയുടെ ബാങ്ക് അക്കൗണ്ടിലാണ് നഷ്ടപരിഹാര തുക കെട്ടി വച്ചത്. കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ചാണ് ആവശ്യം പരിഗണിക്കുന്നത്. മരിച്ച് രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നാല് കോടി വീതവും,ബോട്ട് ഉടമയ്ക്ക് രണ്ട് കോടി രൂപയുമാണ് നഷ്ടപരിഹാരം തീരുമാനിച്ചത്. നഷ്ടപരിഹാര തുക സുപ്രീം കോടതിയിൽ കെട്ടി വച്ചാൽ മാത്രമേ കടൽക്കൊലക്കേസിലെ നടപടികൾ അവസാനിപ്പിക്കുകയുള്ളുവെന്ന് കോടതി വ്യക്തമാക്കി.Kerala

Gulf


National

International