അബ്കാരി കേസിൽ പ്രതികളെ സഹായിച്ചെന്ന കുറ്റത്തിന് തൊടുപുഴ സി ഐ സുധീർ മനോഹറിനെ സസ്പെന്റുചെയ്തുtimely news image

തൊടുപുഴ: അബ്കാരി കേസിൽ പ്രതികളെ സഹായിച്ചെന്ന കുറ്റത്തിന് തൊടുപുഴ സി ഐ സുധീർ മനോഹറിനെ സസ്പെന്റുചെയ്തു.അരയ്ക്കുതാഴേയ്ക്കു തളർന്നതിനുശേഷവും ഗുണ്ടാപ്രവർത്തനം നടത്തിവരുന്ന ആയി സജിയെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സഹായിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സുധീറിന് സസ്‌പെൻഷൻ. ആയി സജി സുധീർ മനോഹറിന്റെ അടുത്ത ബന്ധുവാണെന്നും സൂചനയുണ്ട്. ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിയാണ് സുധീറിനെതിരെ നടപടി സ്വീകരിച്ചത്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ആയി സജിയുമായി സുധീറിന് അടുത്തബന്ധമുണ്ടായിരുന്നെന്നാണ് വകുപ്പുതല അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി, റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോട്ടയത്ത് മദ്യവുമായി എത്തിയ ലോറി പൊലീസ് പിടികൂടിയിരുന്നു. ഇവിടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഗുണ്ടാ സംഘാംഗമായ യുവാവുമായി സി ഐ അടിക്കടി ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഘം ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കി കൊച്ചി റേഞ്ച് ഐജിക്ക് നൽകുകയായിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി റേഞ്ച് ഐജി അന്വേഷണം ആരംഭിച്ചത്. ഇദ്ദേഹം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സിഐയെ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തതിട്ടുള്ളത്. നിലവിലെ ഗുരുതരമായ കണ്ടെത്തലിനുപുറമെ മറ്റ് നിരവധി പരാതികളും സി ഐയ്ക്കെതിരെ ഉന്നതർക്ക് ലഭിച്ചിട്ടുണ്ടെന്നാണറിയുന്നത്. സി ഐ യുടെ ഗുണ്ടാ- മാഫിയ ബന്ധങ്ങൾ കണ്ടെത്തുന്നതിനായി ഇടുക്കി നർക്കോട്ടിക്ക് സെൽ ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തണമെന്നും റേഞ്ച്ഐ ജി അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികളിൽ തീരുമാന മുണ്ടാവുക.  Kerala

Gulf


National

International