മൂട്ടിൽ മരം കൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പി ടി തോമസ്timely news image

തിരുവനന്തപുരം: മൂട്ടിൽ മരം കൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് പി ടി തോമസ്. പ്രതികൾ മുഖ്യമന്ത്രിക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ നിയമസഭയിൽ എടുത്തുയർത്തിയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. മംഗോ മൊബൈലിന്റെ സൈറ്റ് ഉദഘാടനത്തിന് മുഖ്യമന്ത്രിയെ ക്ഷണിച്ചത് മുകേഷ് എംഎൽഎയാണ്. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് മുഖ്യമന്ത്രി ഉദ്ഘടനത്തിൽ നിന്നും പിന്മാറിയത്. എന്നാൽ കോഴിക്കോട് വച്ച് ദേശാഭിമാനി സംഘടിപ്പിച്ച എംടി വാസുദേവൻനായരേ ആദരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പ്രതികളെ കണ്ടു. ഇന്റലിജൻസ് റിപ്പോർട്ടിന് ശേഷം നടന്ന കൂടിക്കാഴ്ച്ച നടത്തിയത് നിസാരമായി തള്ളികളയാൻ കഴിയില്ല. 2017 ജനുവരി 21,22 തീയതികളിലാണ് മുഖ്യമന്ത്രി പ്രതികളെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്ക് എതിരെ ഇന്ത്യയിലും വിദേശത്തുമായി കേസുകളുണ്ട്. കേരളത്തിൽ മാത്രം 11 സാമ്പത്തിക കേസുകളുണ്ടെന്നും ആരോപണംKerala

Gulf


National

International