കുടുക്കയിലെ പണം നാടിന്റെ വിശപ്പകറ്റാൻ നൽകി ഗൗരിയും ഗൗരിശങ്കറും മാതൃകയായിtimely news image

കുമാരമംഗലം: കൊച്ചു സമ്പാദ്യം നാടിന്റെ വിശപ്പകറ്റാൻ നൽകി ഗൗരിയും ഗൗരിശങ്കറും. കുമാരമംഗലത്തുള്ള ഹരി നിവാസിൽ ഹരീഷിന്റെയും രഞ്ജിനിയുടെയും മക്കളായ ഇരുവരും കുടുക്കയിൽ ശേഖരിച്ചിരുന്ന തങ്ങളുടെ കൊച്ചു സമ്പാദ്യം കുമാരമംഗലത്തെ എഐവൈഎഫിന്റെ സാമൂഹിക അടുക്കളയുടെ പ്രവർത്തനങ്ങൾക്കായി നൽകിയാണ് നാടിന് തന്നെ മാതൃകയായത്. കുമാരമംഗലത്ത് കഴിഞ്ഞ 21 ദിവസമായി സൗജന്യ ഭക്ഷണ വിതരണവുമായി എഐവൈഎഫിന്റെ സാമൂഹിക അടുക്കള വളരെ നന്നായി പ്രവർത്തിച്ച് വരികയാണ്. കോവിഡ് രോഗികൾക്കും ക്വോറന്റയ്നിൽ കഴിയുന്നവർക്കും കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്കുമെല്ലാം സൗജന്യ ഭക്ഷണം നൽകുവാൻ വേണ്ടി പ്രവർത്തിക്കുന്ന ഈ സാമൂഹിക അടുക്കളയിലേക്ക് നല്ലവരായ നാട്ടുകാരുടേയും വിവിധ സംഘടകളുടേയും സഹായം എത്തിച്ചേരുന്നുണ്ട്. ഇതിൽ പ്രചോദനം ഉൾക്കൊണ്ടാണ് ഗൗരിയും ഗൗരിശങ്കറും തങ്ങളുടെ കൊച്ചു സമ്പാദ്യവും എഐവൈഎഫ് പ്രവർത്തകരെ ഏൽപ്പിച്ചത്. കുരുന്നുകളുടെ ഈ പ്രവർത്തി കൂടുതൽ പേർക്ക് പ്രചോദനമായിട്ടുമുണ്ട്. നിലവിൽ തയ്യാറാക്കുന്ന ഭക്ഷണ പൊതിയിൽ ചോറും തോരനും സാമ്പാറും മോരുകറിയും അച്ചാറും കൂടാതെ ഇറച്ചിയോ മീനോ കൂടി ഉൾപ്പെടുത്താനും പ്രവർത്തകർക്ക് കഴിയുന്നുണ്ട്. ദിവസവും രാവിലെ മുതൽ ഒരുകൂട്ടം പ്രവർത്തകർ ഭക്ഷണശാലയിൽ നിസ്വാർത്ഥമായി ജോലി ചെയ്യുന്നുണ്ട്. ദുരിതം അനുഭവിക്കുന്ന ഒരുപാട് കുടുംബങ്ങളുടെ വിശപ്പകറ്റാനും എഐവൈഎഫ് പ്രവർത്തകരുടെ സാമൂഹിക അടുക്കളയിലൂടെ സാധിച്ചു.Kerala

Gulf


National

International