‘അച്ചടക്കമുള്ള ഒരു പാര്‍ട്ടിയായി നാളെ കോണ്‍ഗ്രസിനെ നിങ്ങള്‍ക്ക് കാണാം’; കെ സുധാകരന്‍timely news image

കോണ്‍ഗ്രസിന്റെ സംഘടനാ തലത്തില്‍ താഴേത്തട്ടു മുതല്‍ അഴിച്ചു പണി നടത്തി പുത്തനുണര്‍വ് നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പു വരുത്തുമെന്നും അച്ചടക്കമുള്ള ഒരു പാര്‍ട്ടിയുമായി നാളെ കോണ്‍ഗ്രസിനെ നിങ്ങള്‍ക്ക് കാണാനാവുമെന്നും കെ സുധാകരന്‍ പറഞ്ഞു. ‘അഭിപ്രായ വ്യത്യാസമുള്ള കോണ്‍ഗ്രസിലെ നേതാക്കളെ ഒറ്റ മനസ്സായി, ഒറ്റക്കെട്ടായി വരും നാളുകളില്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് കരുത്ത് പകരുമെന്ന് ഉറപ്പുണ്ടാക്കിയെടുക്കാന്‍ എനിക്ക് സാധിച്ചു. ഈ പ്രസ്ഥാനത്തിലൂടെ ഈ നാടിന് വേണ്ടി ഒരുപാട് അതുല്യമായ സംഭാവനകള്‍ നല്‍കിയ സമുന്നത കോണ്‍ഗ്രസ് നേതാക്കള്‍ എന്നോടൊപ്പമുണ്ട്. എതിര്‍പ്പിന്റെ ഒരു ചലനവും കോണ്‍ഗ്രസിനകത്തില്ല. സംഘടനാ ദൗര്‍ബല്യങ്ങലെല്ലാം പരിഹരിക്കും. പുനസംഘടനയിലൂടെ താഴെത്തട്ട് മുതല്‍ മേലെത്തട്ട് വരെ പുതിയ നേതൃത്വം കൊണ്ടുവരും. ഒരു സെമി കേഡര്‍ സംവിധാനത്തിലുള്ള പാര്‍ട്ടി ഉണ്ടാക്കും. ജനങ്ങളുമായി അഭേദ്യമായ ബന്ധമുണ്ടാക്കാനുള്ള സംവിധാനങ്ങളുണ്ടാക്കും. അച്ചടക്ക സമിതിയുണ്ടാവും. അച്ചടക്കം നിലനില്‍ക്കും. അച്ചടക്കമുള്ള ഒരു പാര്‍ട്ടിയി കോണ്‍ഗ്രസിനെ നിങ്ങള്‍ക്ക് കാണാം എന്ന് ഉറപ്പ് പറയുന്നു. ഈ നേട്ടങ്ങള്‍ എല്ലാ നേടിയെടുക്കണമെങ്കില്‍ മാധ്യമ പിന്തുണ എനിക്കാവശ്യമാണ്,’ കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ദുര്‍ബലമാകാതിരിക്കാനുള്ള നടപടികള്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ കെ സുധാകരന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ സാന്നിധ്യം അനിവാര്യമായ ഈ ചുറ്റുപാടില്‍, കോണ്‍ഗ്രസ് ദുര്‍ബലമാകുന്നുയെന്നത് ദുഃഖകരമാണെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ എല്ലാം തനിക്കൊപ്പമുണ്ടാകണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. ‘കോണ്‍ഗ്രസിന്റെ സാന്നിധ്യം അനിവാര്യമായ ഈ ചുറ്റുപാടില്‍, കോണ്‍ഗ്രസ് ദുര്‍ബലമാകുന്നു എന്നത് ദു:ഖകരമാണ്. രാഷ്ട്രിയ എതിരാളികള്‍ പോലും കോണ്‍ഗ്രസ് ശക്തമാകണമെന്ന് ആഗ്രഹിക്കുന്ന ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സ് ദുര്‍ബലമാകുന്നത് നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. കോണ്‍ഗ്രസ് ദുര്‍ബലമാകാതിരിക്കാനുള്ള നടപടി നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം,’ കെ സുധാകരന്‍ പറഞ്ഞു.Kerala

Gulf


National

International