കൊവിഡ് വാക്‌സിൻ; വിതരണത്തിന് വീണ്ടും സ്പോട്ട് രജിസ്ട്രേഷൻ ആരംഭിക്കുന്നത് പരിഗണനയിൽ ഇല്ല: സംസ്ഥാന സർക്കാർtimely news image

കൊച്ചി: കൊവിഡ് വാക്‌സിൻ വിതരണത്തിന് വീണ്ടും സ്പോട്ട് രജിസ്ട്രേഷൻ  ആരംഭിക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സ്പോട്ട് രജിസ്ട്രേഷൻ  ആരംഭിച്ചാൽ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വലിയ ആൾകൂട്ടം ഉണ്ടാകുമെന്ന് സർക്കാർ പറയുന്നു. കൊവിഡ് വാക്‌സിൻ ലഭ്യമാക്കുന്നതിന് ആഗോള ടെൻഡർ വിളിച്ചെങ്കിലും ഒരു കമ്പനി പോലും മുന്നോട്ട് വന്നിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ വിളിച്ച  ആഗോള ടെൻഡറുകൾക്കും സമാനമായ പ്രതികരണമാണ് ലഭിച്ചതെന്ന് കേരളം ഹൈക്കോടതിയിൽ പറഞ്ഞു. ശുചീകരണ തൊഴിലാളികളെ കൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കുന്നത് പരിഗണനയിൽ ആണെന്നും സർക്കാർ വ്യക്തമാക്കി. കേന്ദ്ര സർക്കാർ നൽകുന്ന വാക്‌സിൻ സ്വകാര്യ ആശുപത്രി വഴി വിതരണം ചെയ്യാൻ ആകുമോ എന്നത് അറിയിക്കാനും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി.Kerala

Gulf


National

International