പൈപ്പ് പൊട്ടി വീടിന്റെ മുറ്റത്ത് വെള്ളക്കെട്ട്timely news image

ഇടവെട്ടി: കുടിവെള്ള പൈപ്പ് പൊട്ടി വീടിന് മുന്നില്‍ വെള്ളക്കെട്ട്, വെള്ളത്തില്‍ ചവിട്ടി നടക്കേണ്ട ഗതികേടില്‍ ഒരു കുടുംബം. അധികൃതരെ അറിയിട്ടും നടപടിയില്ലെന്നും പരാതി. തൊണ്ടിക്കുഴ കുന്നുംപുറത്ത് ചെറുപ്ലാക്കല്‍ സദാനന്ദന്റെ വീടിന് മുന്നിലാണ് വെള്ളം കെട്ടികിടക്കുന്നത്. തൊണ്ടിക്കുഴ ക്ഷേത്രം- മുതലക്കോടം റോഡില്‍ കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്താണ് ഇടവെട്ടി ജലനിധി പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് പൊട്ടിയത്. ഈ വെള്ളം വീടിന് മുന്നില്‍ കെട്ടി കിടക്കുകയാണ്. പുറത്തിറങ്ങണമെങ്കില്‍ വെള്ളത്തില്‍ ചവിട്ടി നടക്കേണ്ട ഗതികേടിലാണ് ഇതോടെ കുടുംബം. നാല് ദിവസം മുമ്പാണ് പൈപ്പ് പൊട്ടിയത്. ഇക്കാര്യം വാട്ടര്‍ അതോററ്റി അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് വീട്ടുടമ പറഞ്ഞു.Kerala

Gulf


National

International