മെഗാ വാക്സിനേഷന്‍ ക്യാമ്പ്timely news image

തൊടുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന വിവിധ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം  (ജൂണ്‍ 12) തൊടുപുഴ നഗരസഭയുടെയും ആരോഗ്യവകുപ്പിന്റേയും നേതൃത്വത്തില്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പ് നടത്തപ്പെടുന്നു. 45 വയസ്സിനു മുകളില്‍ പ്രായമുള്ള 1000 പേര്‍ക്ക് കോവാക്സിന്‍ ഓരോ ഡോസ് വീതം സൗജന്യമായി നല്‍കുന്നു. തൊടുപുഴ വെങ്ങല്ലൂരുള്ള മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളിലും പാറക്കടവ് പിഎച്ച്സിയിലും കാരിക്കോട് നൈനാരു പള്ളി ഓഡിറ്റോറിയത്തിലും നടത്തുന്ന മെഗാ വാക്സിനേഷന്‍ ക്യാമ്പില്‍ സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഈ അവസരം എല്ലാ ആളുകളും പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ്,  വൈസ് ചെയര്‍മാന്‍ ജെസി ജോണി എന്നിവര്‍ അറിയിച്ചു.   നൈനാർ പള്ളി ഓഡിറ്റോറിയം  - വാർഡ് 1, 2, 3, 4, 5, 6, 7, 8, 9, 16, 18, 20   മർച്ചൻ്റ് ഹാൾ - വാർഡ് 10, 11, 12, 13,  21, 22, 23, 24   പാറക്കടവ് PHC - വാർഡ് 25, 26, 27, 28, 29, 30, 31,32,33,34,35   വാർഡുകളുടെ സമയ ക്രമീകരണം അറിയാനായി അതാത് വാർഡ് കൗൺസിലർ, ആശ വർക്കേഴ്സ് എന്നിവരുമായി ബന്ധപ്പെടുക.Kerala

Gulf


National

International