All Categories

Uploaded at 1 month ago | Date: 19/10/2021 21:09:21

ഡെ​റാ​ഡൂ​ണ്‍: ഉത്തരാഖണ്ഡിൽ മേഘസ്ഫോടനതെ തുടർന്നുണ്ടായ അതിതീവ്ര മഴയിൽ മരണം17  ആയി. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളാ​യി ക​ന​ത്ത​മ​ഴ​യാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ പെ​യ്യു​ന്ന​ത്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന്റെ അടിയിലായതോടെ കനത്ത നാശനഷ്ടമാണ്  സംസ്‌ഥാനത്തു റിപ്പോർട്ട് ചെയ്തത്. റെയിലും പാലവും ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതോടെ നിരവധിപ്രാന്നു ഒറ്റപെട്ടു കിടക്കുന്നത്.നൈ​നി​റ്റാ​ളി​ലെ രാം​ഗ​ഡി​ലാ​ണ് മേ​ഘ​വി​സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. നൈ​നി​റ്റാ​ളില്‍ ന​ദി ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ക​യാ​ണ്.ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്ന് കെ​ട്ടി​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി​പ്പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്. റോ​ഡു​ക​ളും തെ​രു​വു​ക​ളും വെ​ള്ള​ത്തി​ല്‍ മു​ങ്ങി. 

ഒറ്റപെട്ടു പോയവരെ രക്ഷിക്കുനതിനായി വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ദുരന്തനിവാരണ സേനയിലെ അംഗങ്ങൾ സ്‌ഥലത്തു ക്യാമ്പ് ചെയ്ത രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. രാംനഗറില്ല ഒരു റിസോർട്ടിൽ 100-ൽ അധികം ആളുകൾ കുടുങ്ങി കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.