All Categories

Uploaded at 1 month ago | Date: 20/09/2021 20:39:06

വണ്ടിപ്പെരിയാർ: ചുരക്കുളം തോട്ടത്തില്‍ ആറ്  വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കുറ്റപത്രം സംര്‍പ്പിച്ചു. പെൺകുട്ടിയുടെ അയൽവാസിയും ചുരക്കുളം എസ്റ്റേറ്റിലെ താമസക്കാരനുമായ അർജുനാണ് കേസിലെ പ്രതി. പ്രതിയെ പിടികൂടി എഴുപത്തിയെട്ടാം ദിവസത്തിലാണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.
പ്രതി അര്‍ജുന്‍റെ പേരില്‍ ബലാത്സംഗം, കൊലപാതകം, പോക്സോ തുടങ്ങിയ ആറു വകുപ്പുകൾ ചമുത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. 65- സാക്ഷികൾ, ശാസ്ത്രീയ, ഡിജിറ്റൽ തെളിവുകൾ 250- ലധികം പേരുടെ മൊഴി എന്നിവയൊക്കെ ഉൾപ്പെടുത്തിയാണ് 300- പേജിലധികം വരുന്ന കുറ്റപത്രം തയ്യാറാക്കിയത്. തൊടുപുഴ പോസ്കോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ജൂൺ 30- നാണ് വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ ലയത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജൂലൈ നാലിന് അർജുനെ പോലീസ് അറസ്റ്റു ചെയ്തു. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടി കുട്ടി മരിച്ചെന്ന് കരുതി അ‍ർജുൻ വീട്ടിൽ കെട്ടിത്തൂക്കുകയായിരുന്നു.  ആദ്യഘട്ടത്തിൽ അപകടമരണമെന്ന് കരുതിയ കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് നിർണായകമായത്. കുട്ടി ക്രൂര പീഡനത്തിരയത്തിന് ഇരയായിരുന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. മൂന്ന് വയസ് മുതൽ അയൽവസിയായ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ് അ‍ർജുൻ പൊലീസിനോട് സമ്മതിച്ചത്. 40 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം തയ്യാറാക്കി. മൊബൈൽ ഫോൺ, പ്രതിയുടെ വസ്ത്രം എന്നിവയുടെ ഫൊറൻസിക് റിപ്പോർട്ട് ലഭിക്കാൻ കൂടുതൽ സമയം വേണ്ടി വന്നു.  അറസ്റ്റിനു ശേഷം തൊണ്ണൂറു ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കാനിടയുണ്ട്. ഇത് ഒഴിവാക്കുന്നതിനും പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുന്നതിനുമാണ് കുറ്റപത്രം  വേഗത്തിൽ സമർപ്പിച്ചത്. കേസിലെ പ്രതി അർജുൻ തൊടുപുഴ ജില്ല ജയിലിൽ റിമാൻഡിലാണ്. പ്രതി ഡിവൈഎഫ്ഐ യുടെ പ്രധാന പ്രവർത്തകനായിരുന്നു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.