All Categories

Uploaded at 5 days ago | Date: 24/11/2021 20:44:57



തൊടുപുഴ: ഇടതു ഭരണത്തിന്‍ കീഴില്‍ സ്ത്രീകളുടെ സുരക്ഷിതത്വം  ഇല്ലാതായിരിക്കുകയാണന്നും പൊലീസിനെ സി പി എമ്മിന്റെ ചട്ടുകമാക്കി മാറ്റുകയാണന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട്.  സത്രീകള്‍ക്ക് സുരക്ഷയൊരുക്കേണ്ട പൊലീസ്, അക്രമികള്‍ക്ക് സംരക്ഷണമൊരുക്കുകയാണ്. നീതി ലഭിക്കും വരെ സമരം തുടരുമെന്നും അവര്‍ പറഞ്ഞു.
   ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദിനെയും വനിതാ മെമ്പര്‍മാര്‍ അടക്കമുള്ള ഭരണസമിതിയംഗങ്ങളെയും പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍   കയറി അക്രമിച്ച സി പി എം നടപടിക്കെതിരെ   വനിതാ ലീഗ് ജില്ലാ കമ്മിറ്റി മങ്ങാട്ടുകവലയില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അവര്‍.
   വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ഷാനിത അലിയാര്‍ അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരന്‍, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. സാജിത സിദ്ദീഖ്, സംസ്ഥാന സെക്രട്ടറിയേറ്റംഗം ജുബൈരിയ ഷുക്കൂര്‍, നിയോജക മണ്ഡലം പ്രസിഡന്റ്  ഷീജ നൗഷാദ് , കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസര്‍ സംസാരിച്ചു.  മുസ് ലിം ലീഗ് നേതാക്കളായ ടി എം സലിം, കെ എം എ ഷുക്കൂര്‍, എം എസ് മുഹമ്മദ്,പി എം അബ്ബാസ്, കെ എസ് സിയാദ്, ടി എസ് ഷംസുദീന്‍ എന്നിവര്‍ അഭിവാദ്യമര്‍പ്പിച്ചു.
ജില്ലാ ജന.സെക്രട്ടറി ഷഹന ജാഫര്‍ സ്വാഗതവും ട്രഷറര്‍ ബീമ അനസ് നന്ദിയും പറഞ്ഞു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.