All Categories

Uploaded at 2 weeks ago | Date: 14/11/2021 21:09:27

വണ്ണപ്പുറം : വണപ്പുറം മാർ സ്ലീവ പള്ളിക്കു മുമ്പിൽ റോഡ് തകർന്നു കിടക്കുന്നത് മൂലം ചെറുവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിരിക്കുകയാണ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ആലപ്പുഴ മധുര സംസ്ഥാനപാത കൂടിയായ ഈ റോഡിൽ കൂടി സഞ്ചരിക്കുന്നത്. കൂടാതെ വണ്ണപ്പുറം പഞ്ചായത്ത് മാർക്കറ്റിന്റെ മുൻപിൽ റോഡ് തകർന്നതുമൂലം അപകടങ്ങൾ പെരുകുകയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് മാർ സ്ലീവ്വാ  പള്ളിക്ക് മുമ്പിൽ ഉള്ള കുഴികൾ അടച്ച്  യാത്ര സുഗമമാക്കിയിരുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഈ റോഡിൽ വീണ്ടും കുഴികൾ രൂപാന്തരപ്പെട്ടു തുടങ്ങി. കൂടാതെ ഈ മേഖലകളിൽ വെളിച്ചമില്ലാത്തതിനാൽ രാത്രികാല സഞ്ചാരം ദുർഘടമാണ്.
വണ്ണപ്പുറം മുതൽ വെൺമണി വരെയുള്ള ഈ റൂട്ടിലെ കുഴികൾ അടച്ച് യാത്ര സുഗമമാക്കണമെന്നാണ്  ജനങ്ങളുടെ ആവശ്യം.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.