All Categories

Uploaded at 1 week ago | Date: 14/09/2021 21:51:56

കോട്ടയം: വീടില്ലാത്തവർക്ക് വീടും ഭൂമിയില്ലാത്തവർക്ക് ഭൂമിയും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ-രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവൻ. കോട്ടയം കലക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല പട്ടയമേള  ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങോടുകൂടി ജില്ലയിൽ 74 കുടുംബങ്ങൾ ഭൂവുടമകളായി. സർക്കാർ ചുമതലയേറ്റ് നൂറുദിവസത്തിനുള്ളിൽ 13500 പേർക്ക് പട്ടയം നൽകാനായി. സർക്കാരിന്റെ ശൈശവദശയിൽ തന്നെ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കാൻ കഴിയുന്നു. നൂറുദിനത്തിനുള്ളിൽ പതിനായിരം തൊഴിലവസരം സൃഷ്ടിക്കാനാണ് സഹകരണവകുപ്പ്  ലക്ഷ്യമിട്ടതെങ്കിലും 16345 പേർക്ക് തൊഴിൽ നൽകാനായി. വികസനം പൂർണാർത്ഥത്തിൽ എത്തിക്കാനാണ് ശ്രമമെന്നും പട്ടയം ലഭിച്ചവർ ഭൂമി ക്രമവിക്രയം ചെയ്യുന്നത് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.

ആനിക്കാട് പാറയ്ക്കൽ തെയ്യാമ്മ ബേബിക്ക് പട്ടയം നൽകിയാണ് വിതരണോദ്ഘാടനം മന്ത്രി നിർവഹിച്ചത്. ജില്ലയിൽ 74 കുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്. കോട്ടയം 20, കാഞ്ഞിരപ്പള്ളി 12, ചങ്ങനാശേരി 14, വൈക്കം 15, മീനച്ചിൽ 13 എന്നിങ്ങനെയാണ് താലൂക്കുകളിൽ നൽകിയ പട്ടയം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി, ജില്ലാ കലക്റ്റർ പി.കെ ജയശ്രീ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സബ് കലക്റ്റർ രാജീവ് കുമാർ ചൗധരി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ഡെപ്യൂട്ടി കലക്റ്റർ സോളി ആന്റണി എന്നിവർ പ്രസംഗിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പട്ടയം വാങ്ങാനെത്തിയവർക്കു മാത്രമായിരുന്നു ചടങ്ങിൽ പ്രവേശനം. ജില്ലയിലെ വിവിധ താലൂക്കുകളായ കാഞ്ഞിരപ്പള്ളിയിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, ചങ്ങനാശേരിയിൽ ജോബ് മൈക്കിൾ എം.എൽ.എ, വൈക്കത്ത് സി.കെ ആശ എം.എൽ.എ, മീനച്ചിലിൽ മോൻസ് ജോസഫ് എം.എൽ.എ എന്നിവർ ഉദ്ഘാടനം ചെയ്തു.

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.