All Categories

Uploaded at 1 month ago | Date: 31/07/2021 15:49:34

മുരിക്കാശ്ശേരി:ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  മുരിക്കാശ്ശേരിയിൽ  സായാഹ്ന സദസ് സംഘടിപ്പിച്ചു.
ഡി.സി.സി.ജനറൽ സെക്രട്ടറി ശ്രീ. ജയ്സൻ കെ.ആൻറണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വിനോദ് ജോസഫ് അധ്യക്ഷത വഹിച്ചു. നിയമസഭാകയ്യാങ്കളി കേസിൽ  വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി മന്ത്രിയായി തുടരുന്നതിലെ അധാർമികത ചർച്ച ചെയ്യുക, പെട്രോൾ- ഡീസൽ വില വർദ്ധനവ് മൂലം സാധാരണ ജനത്തിനുണ്ടാകുന്ന വിഷമതകൾ ചർച്ച  ചെയ്യുക, അശാസ്ത്രീയമായ നിയന്ത്രണങ്ങളും  ലോക് ഡൗണും നടപ്പിലാക്കുന്നതിലൂടെ വ്യാപാരികളും തൊഴിലാളികളും കർഷകരുമുൾപ്പെടെയുളളവർക്ക് നേരിടുന്ന കഷ്ടതകൾ ചർച്ച ചെയ്യുക , സഹകരണ സ്ഥാപനങ്ങളിൽ അഴിമതിയും ക്രമക്കേടും നടത്തുന്നവർക്ക് ഭരണകൂട- രാഷ്ട്രീയ സംരക്ഷണം  നല്കുന്നതിലെ അപകടം വ്യക്തമാക്കുക,  കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചുകൊണ്ട്  മുരിക്കാശ്ശേരി സർവീസ് സഹകരണ ബാങ്ക് നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ മൂലം മുരിക്കാശ്ശേരി ടൗൺ വികസനത്തിന് ഭാവിയിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളും സഹകാരികളുടെ ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെട്ടേക്കാനുള്ള സാധ്യതകളും ചർച്ച ചെയ്യുക, ബാങ്കിലെ ജീവനക്കാരന് അർഹമായ പ്രമോഷൻ നല്കാതെ നീതിനിഷേധിക്കുന്ന തിനെതിരായ പ്രതിഷേധമറിയിക്കുക തുടങ്ങിയ സാമൂഹിക രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയങ്ങളെ പൊതു സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായാണ് സദസ് സംഘടിപ്പിച്ചത്.
  കെ.ബി.സെൽവം, ടോമി അരയത്തിനാൽ, തങ്കച്ചൻ കരക്കാ വയലിൽ, ടോമി തെങ്ങുംപള്ളി, ആലീസ് ഗോപുരത്തുങ്കൽ, എ.റ്റി.തോമസ് എന്നിവർ പ്രസംഗിച്ചു.

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.