All Categories

Uploaded at 1 week ago | Date: 12/10/2021 21:40:38

ന്യൂഡൽഹി: കെപിസിസി പുനഃസംഘടനയിൽ  മാനദണ്ഡങ്ങള്‍  അട്ടിമറിക്കാന്‍ ഇടപെട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി  കെ.സി വേണുഗോപാൽ വിശദീകരിച്ചു. വേണുഗോപാലിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തി.

കെപിസിസി ഭാരവാഹികളുടെ പട്ടിക വൈകാന്‍ കാരണം  കെ സി വേണുഗോപാലാണെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുന:സംഘടനയിൽ പൂർണമായും സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനമാണ് നടപ്പാക്കുന്നതെന്നും അവർ നൽകുന്ന പേര് എത്രയും പെട്ടെന്ന് അംഗീകരിച്ചു നൽകുക എന്നത് മാത്രമാണ് തന്‍റെ ചുമതലയെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. എല്ലാം തന്‍റെ തലയിൽ വയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നും കെസി വേണുഗോപാൽ തുറന്നടിച്ചു.

സാധാരണഗതിയിൽ കോൺഗ്രസ് കേരളത്തിൽ എടുക്കുന്ന സമയമൊന്നും ഇപ്രാവശൃം എടുത്തിട്ടില്ല. പാർട്ടിയിൽ ചില ചർച്ചകൾ കൂടുതലായി വേണ്ടി വരും. ആ ചർച്ച നടത്തിവരികയാണ്. പരാതിയുള്ളവർക്ക് എഎൈസിസി ജനറൽ സെക്രട്ടറിയോട് പറയാന്‍ സ്വാതന്ത്രമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

പട്ടിക വൈകാന്‍ കാരണം കെ സി വേണുഗോപാല്‍ അല്ലെന്നും, രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടാകുമെന്നും കെ സുധാകരന്‍ പറഞ്ഞു. അതേസമയം മാനദണ്ഡങ്ങള്‍ അട്ടിമറിക്കാന്‍ കെ സി വേണുഗോപാല്‍ ഇടപെട്ടുവെന്ന ആക്ഷേപം ഗ്രൂപ്പുകള്‍ ശക്തമാക്കുകയാണ്. രണ്ട് മുന്‍ ഡിസിസി പ്രസി‍ഡന്‍റുമാര്‍ക്കായി ഇപ്പോള്‍ നടക്കുന്ന ചർച്ചകൾക്ക് പിന്നില്‍ കെസിയുടെ ഇടപെടാലാണെന്നാണ് ആക്ഷേപം. 

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.