മുട്ടം: വിജിലൻസ് ഓഫീസിന് സമീപം കുടി വെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. വിജിലൻസ് ഓഫീസിന് ചേർന്നുള്ള പാലത്തിന്റെ വശത്താണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട്
ഒരു വർഷക്കാലമായെന്ന് പ്രദേശവാസികൾ പറയുന്നു. ലിറ്റർ കണക്കിന് വെള്ളമാണ് ഓരോ ദിവസവും പാഴാകുന്നത്. ജോയിന്റിലെ ലീക്കിൽ നിന്നാണ് വെള്ളം പുറത്തേക്ക് ചീറ്റി ഒഴുകുന്നത്. ഏകദേശം ആയിരം രൂപയിൽ പരിഹരിക്കാവുന്ന പ്രശ്നമായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല എന്നാണ് ജനത്തിന്റെ ആക്ഷേപം.
LOCAL NEWS
SHARE THIS ARTICLE