All Categories

Uploaded at 2 weeks ago | Date: 06/10/2021 14:55:25

ആറു പതിറ്റാണ്ടിലേറെയായി കാര്‍ട്ടൂണ്‍ രംഗത്ത് പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ് അന്തരിച്ച സി.ജെ യേശുദാസന്‍. പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളുടെ കുലപതിയായ അദ്ദേഹം ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ ചരിത്രത്തെ കൂടിയാണ് വരകളിലൂടെ കോറിയിട്ടത്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും മനസില്‍ ഒരു പോലെ കാര്‍ട്ടൂണ്‍ എന്ന കലയെ എത്തിക്കാനും ജനകീയമാക്കാനും യേശുദാസന് കഴിഞ്ഞിട്ടുണ്ട്. വരകളിലൂടെ കുറിക്ക് കൊള്ളുന്ന വിമര്‍ശനം ഉയര്‍ത്തുന്നതോടൊപ്പം വിഷയത്തെക്കുറിച്ച് ജനമനസുകളില്‍ ഗൗരവമേറിയ ചിന്തയ്ക്ക് വിത്തു പാകാനും യേശുദാസന്‍റെ കാര്‍ട്ടൂണുകള്‍ക്ക് സാധിച്ചിട്ടുണ്ട്.മെട്രൊ വാർത്തയുടെ ആരംഭത്തിൽ കൂടെ ഉണ്ടായിരുന്ന യേശുദാസൻ പത്രത്തിന്‍റെ ഡിസൈനിങ്ങിൽ അടക്കം നിർദേശങ്ങൾ നൽകിയിരുന്നു

ആലപ്പുഴ മാവേലിക്കരയ്ക്കു സമീപം ഭരണിക്കാവില്‍ 1938ല്‍ ജൂണ്‍ 12 നാണ് കുന്നേല്‍ ചക്കാലേത്ത് ജോണ്‍ മത്തായിയുടെയും മറിയാമ്മ (ആച്ചിയമ്മ)യുടെയും മകനായി സി ജെ യേശുദാസന്‍ ജനിച്ചത്. ഭരണിക്കാവ്, ഇടപ്പള്ളി, മാവേലിക്കര എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യഭ്യാസം. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം. 1955ലാണ് ആദ്യ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുന്നത്. കോട്ടയത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അശോക എന്ന മാസികയിലായിരുന്നു അത്. 1960ല്‍ ജനയുഗം പത്രത്തില്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചു കൊണ്ടാണ് രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ ലോകത്തേക്ക് യേശുദാസന്‍ കടന്നത്. അദ്ദേഹത്തിന്‍റെ കിട്ടുമ്മാന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ ദൈനംദിന രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലനം ചെയ്യുന്നതും ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്നതുമായിരുന്നു.

കുട്ടികള്‍ കഥാപാത്രങ്ങളായ ചന്തു എന്ന കാര്‍ട്ടൂണും അദ്ദേഹം ജനയുഗത്തില്‍ വരച്ചിരുന്നു. ചന്തു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ ഒരു പോലെ പ്രസിദ്ധമായിരുന്നു. ഇതിനു ശേഷമാണ് യേശുദാസന്‍ ശങ്കേഴ്‌സ് വീക്കിലിയുടെ ഭാഗമായത്. 1985ല്‍ അദ്ദേഹം സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി മലയാള മനോരമയിലെത്തി. അസാധു, ടക് ടക്, ടിക്ടിക് എന്നീ പ്രസിദ്ധീകരണങ്ങള്‍ നടത്തി.രണ്ട് പതിറ്റാണ്ടോളെ അവിടെ തുടർന്ന ‌യേശുദാസൻ  പിന്നീട് അവിടെ നിന്നും ഇറങ്ങി. മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷേപഹാസ്യ സിനിമ എന്ന് ഖ്യാതി നേടിയ കെ ജി ജോര്‍ജിന്‍റെ 'പഞ്ചവടിപ്പാലം', എ ടി അബുവിന്‍റെ 'എന്‍റെ പൊന്നുതമ്പുരാന്‍' തുടങ്ങിയ സിനിമകളുടെ രചനയിലും പങ്കാളിയായി.

2013 ഡിസംബറില്‍ പോക്കറ്റ് കാര്‍ട്ടൂണുമായി ജനയുഗത്തിലെത്തിയ അദ്ദേഹം ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത് വരെ വര തുടര്‍ന്നു. അവസാനമായി വരച്ചത് ഈ കഴിഞ്ഞ സെപ്റ്റംബര്‍ 17ന് ജനയുഗം പോക്കറ്റ് കാര്‍ട്ടൂണിന് വേണ്ടിയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ നായക സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച വിരാട് കോലിയെ സംബന്ധിച്ചായിരുന്നു അത്.  അണിയറ, പ്രഥമദൃഷ്ടി, പോസ്റ്റുമാര്‍ട്ടം, വരയിലെ നായനാര്‍ എന്നിങ്ങനെ പുസ്തങ്ങളും പ്രസിദ്ധീകരിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാഡമിയുടെ സ്ഥാപക ചെയര്‍മാനും കേരള ലളിതകലാ അക്കാഡമിയുടെ മുന്‍ ചെയര്‍മാനുമാണ്.

 

kerala

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.