തൊടുപുഴ:- കേരള വാട്ടർ അതോറിറ്റി തൊടുപുഴ ആഫീസിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി കേരള യൂത്ത് ഫ്രണ്ട് (എ൦) എന്ന സ൦ഘടനയുടെ പേരിൽ ജീവനക്കാരുടെയിടയിൽ അനധികൃതമായി ഒരു കൂട്ടം ആളുകൾ പണം പിരിക്കുകയാണ്.സ൦ഘടനയുടെ ജില്ലാ സമ്മേളനത്തിന്റെ നോട്ടീസു൦ കൂപ്പണുകളുമായി ഇവർ വനിതാ ജീവനക്കാരടക്ക൦ ആഫീസ് ജീവനക്കാരെ പണം നൽകിയില്ലെങ്കിൽ കാണിച്ചു തരാം, ദൂരേക്ക് സ്ഥലം മാറ്റു൦ എന്നൊക്കെ ഭീഷണി മുഴക്കി പണപിരിവു നടത്തുന്ന ഹീനമായ പ്രവണതക്കെതിരെ ജീവനക്കാരുടെയിടയിൽ വ്യാപകപ്രതിഷേധ൦ ഉയർന്നിട്ടുണ്ട്. വകുപ്പ്മന്ത്രിയുടെ പേര് ദുരുപയോഗം ചെയ്താണ് ആഫീസുകളിൽ ഗുണ്ടാപിരിവ് നടത്തുന്നത്. കഴിഞ്ഞ രണ്ടരവർഷമായി ശബളപരിഷ്കരണ൦ ലഭിക്കാത്ത, ലീവ് സറണ്ടർ പോലും നിഷേധിക്കപ്പെട്ട ജീവനക്കാരെ അധികാരഗർവോടെ പിഴിയാൻ ശ്രമിക്കുന്ന ഇത്തരക്കാരുടെ ഈ നീചമായ പ്രവർത്തിക്കെതിരെ ശക്തമായ നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ അപലപിച്ചു സംസാരിക്കുകയു൦, ജോലി സ്ഥലത്ത് സുരക്ഷിതമായി ജോലി ചെയ്യുന്നതിന് തടസ്സം സൃഷ്ടിച്ചവർക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, മാനേജിംഗ് ഡയറക്ടർ എന്നിവർക്ക് നൽകാനും തീരുമാനിച്ചു.
idukki
SHARE THIS ARTICLE