All Categories

Uploaded at 1 week ago | Date: 21/06/2022 06:42:45

മൈ​സൂ​രു: എ​ട്ടാം അ​ന്താ​രാ​ഷ്‌​ട്ര യോ​ഗാ ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു മൈ​സൂ​ർ കൊ​ട്ടാ​ര​വ​ള​പ്പി​ലെ വി​ശാ​ല​മാ​യ മൈ​താ​നി​യി​ൽ യോ​ഗാ​ഭ്യാ​സം പ​രി​ശീ​ലി​ക്കും. 3000 വി​ഐ​പി​ക​ളും 12000 പൊ​തു​ജ​ന​ങ്ങ​ളു​മ​ട​ക്കം 15,000 പേ​രാ​ണു പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ആ​റ​ര​യ്ക്കാ​ണു പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന യോ​ഗാ​ഭ്യാ​സം. കൊ​വി​ഡ് മൂ​ലം ര​ണ്ടു വ​ർ​ഷ​മാ​യി ഓ​ൺ​ലൈ​നി​ലാ​യി​രു​ന്നു യോ​ഗ ദി​നാ​ച​ര​ണം. 

ത​റ​യി​ൽ വി​രി​ച്ച പ​ച്ച​പ്പ​ര​വ​താ​നി​ക്കു മു​ക​ളി​ൽ നീ​ല  നി​റ​ത്തി​ലു​ള്ള യോ​ഗ മാ​റ്റു​ക​ൾ വി​രി​ച്ച​ത​ട​ക്കം കൊ​ട്ടാ​ര​വ​ള​പ്പി​ൽ ത​യാ​റെ​ടു​പ്പു​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. വി​ഐ​പി​ക​ൾ​ക്ക് ഇ​വി​ടേ​ക്കു വ​രാ​നു​ള്ള വ​ഴി​ക​ളി​ൽ ചു​വ​ന്ന പ​ര​വ​താ​നി​യാ​ണു വി​രി​ച്ചി​ട്ടു​ള്ള​ത്. 

പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​വ​ർ പു​ല​ർ​ച്ചെ മൂ​ന്നി​ന് എ​ത്ത​ണം. അ​ഞ്ച​ര​യ്ക്ക് കൊ​ട്ടാ​ര​ത്തി​ന്‍റെ ക​വാ​ടം അ​ട​യ്ക്കും. ദ​സ​റ ഉ​ത്സ​വ​ത്തി​നു സ​മാ​ന​മാ​യാ​ണ് മൈ​സൂ​ർ ന​ഗ​ര​ത്തെ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. 79 രാ​ജ്യ​ങ്ങ​ളും യു​എ​ന്നും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. 

india

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.