പെരുമ്പിള്ളിച്ചിറ : പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ്സ് യു പി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. യോഗചാര്യൻ ഡോ. മനോജ് ചന്ദ്രശേഖർ പരിപാടികൾക്ക് നേതൃത്വം നൽകി. മാധ്യമപ്രവർത്തകൻ സാബു നെയ്യശ്ശേരി പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ മുൻ പ്രഥമാധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുമായ കെ. ജി. ആന്റണി പരിപാടിയിൽ അധ്യക്ഷനാ മായിരുന്നു. കഴിഞ്ഞ വിദ്യാലയത്തിലെ യോഗാ പരിശീലനം പത്തുവർഷം പൂർത്തിയാക്കിയതിനോടാനുബന്ധിച്ച് യോഗാചാര്യൻ ഡോ. മനോജ് ചന്ദ്രശേഖറിനെ ചടങ്ങിൽ ആദരിച്ചു. പ്രധാന അദ്ധ്യാപകൻ പി.ജെ. ബെന്നി സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി സിൻസി ജോസ് നന്ദിയും പറഞ്ഞു.
idukki
SHARE THIS ARTICLE