All Categories

Uploaded at 2 weeks ago | Date: 30/09/2021 17:24:49

മുസ്ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് സി എം അൻസാർ ഉൾപ്പെടെ ഏഴ് ജില്ലാ കമ്മറ്റി ഭാരവാഹികൾ തല്സ്ഥാനങ്ങളിൽ നിന്നും രാജിവച്ചു. നിലവിലെ കമ്മറ്റിയിലെ മൂന്ന് വൈസ് പ്രസിഡന്റുമാരും, മൂന്ന് സെക്രട്ടറിമാരുമാണ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.

 

കഴിഞ്ഞ കുറെ നാളുകളായി ജില്ലയിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കൗൺസിലോ, ഭാരവാഹികളുടെ യോഗമോ വിളിച്ചുകൂട്ടിയിരുന്നില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോലും തെരെഞ്ഞെടുപ്പ് പ്രവർത്തന പരിപാടികൾ ആവിഷ്കരിക്കുക പോലും ചെയ്തിരുന്നില്ല.

 

ജില്ലയിലെ നിലവിലുള്ള മുസ്ലീം ലീഗ്, യൂത്ത് ലീഗ് ജില്ല കമ്മറ്റി ഭാരവാഹികളോട് ടെലിഫോണിൽ പോലും ഒരു കൂടിയാലോചന നടത്താതെ യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഉണ്ടായിരുന്ന ഒരു വ്യക്തിയെ ജില്ലാ യൂത്ത് ലീഗ് കമ്മറ്റിയുടെ ആക്ടിംഗ് പ്രസിഡന്റായി  സെപ്റ്റംബർ 30ന് പാർട്ടി മുഖ പത്രത്തിലൂടെ ഒരറിയിപ്പായി പ്രഖ്യാപിച്ച് സംസ്ഥാന കമ്മറ്റിയുടെ നിലപാട് തികച്ചും അപലപനീയമാണ്.

 

നാളുകളായി ഇടുക്കിയില്ലയിൽ പാർട്ടിയുടെയും, പോഷക സംഘടനകളുടെയുമെല്ലാം ഭാരവാഹിത്വത്തിലേക്ക് വ്യക്തി താല്പര്യങ്ങൾ മാത്രം മുൻ നിർത്തി നേതൃ പദവികൾ വീതം വച്ച് നൽകുന്നതിനോട് ഇനിയും രാജിയായി മുന്നോട്ട് പോകുവാൻ തയ്യാറായില്ല എന്നും രാജി പ്രഖ്യാപിച്ച ഭാരവാഹികൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു

idukki

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

en24tv advertisment
en24tv advertisment
en24tv advertisment
 

copyrights © 2019 Timely News   All rights reserved.