All Categories

Uploaded at 4 months ago | Date: 21/02/2022 22:09:29

വളരെ സുദൃഢവും മധുരതരവുമാകേണ്ടതാണ് ദാമ്പത്യ ബന്ധങ്ങൾ. എന്നാൽ അവ തകർന്നടിഞ്ഞുകൊണ്ടിരിക്കുകയാണിന്ന്...സ്നേഹം കൊണ്ടും കൊടുത്തും കഴിയേണ്ടവർ പരസ്പരം കലഹിക്കുന്നു. ഹൃദയ വികാരങ്ങൾ പരസ്പരം പങ്കുവെക്കേണ്ടവർ, അറച്ചും വെറുത്തും കഴിഞ്ഞു കൂടുന്നു. ദാമ്പത്യത്തിന് പൊരുത്തക്കേടുകളാൽ അകൽച്ച സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പരസ്പര വിശ്വാസവും ആദരവും ദമ്പതികൾക്കിടയിൽ നഷ്ടപ്പെട്ടിരിക്കുന്നു. മധു പകരേണ്ട ദാമ്പത്യം പകയും വിദ്വേഷവും കൊണ്ട് കനലിലെരിഞ്ഞു തീരുകയാണ്. സമാധാനവും സ്വാസ്ഥ്യവുമാണ് ദാമ്പത്യത്തിലൂടെ പ്രധാനമായും ഉദ്ദേശിക്കപ്പെടുന്നത്. അത് ഊരാക്കുടുക്കുകളായി തീരാതെ നോക്കേണ്ടതാണ്.

ജീവിതാവസാനം വരെ ഒന്നിച്ചു കഴിയേണ്ടവരാണ് ഭാര്യാഭർത്താക്കന്മാർ. അൽപസ്വൽപ പ്രശ്നങ്ങളും പൊരുത്തക്കേടുകളുമൊക്കെ സ്വാഭാവികമാണ്. വിട്ടുവീഴ്ചയും സഹകരണ മനോഭാവമുണ്ടെങ്കിൽ ഒന്നും ഒരു പ്രശ്നമല്ല. പരസ്പര ബാധ്യതകൾ അറിഞ്ഞും മനസ്സിലാക്കിയും പ്രവർത്തിക്കണം...സുഖദുഃഖങ്ങളിൽ പങ്ക് കൊള്ളേണ്ടവരാണവർ. ഇരുമെയ്യാണെങ്കിലും ഒരു മനവുമായി ഒത്തൊരുമയോടെ കഴിയണം. ചില്ലറ  പ്രശ്നങ്ങൾ ഊതിവീർപ്പിക്കാതെ പരസ്പരം ചർച്ച ചെയ്ത് പരിഹരിക്കണം. തൊട്ടതും പിടിച്ചതുമൊക്കെ കുറ്റവുമായി കാണുന്ന ചിലരുണ്ട്. പ്രശ്നങ്ങളുടെ നീർചുഴിയിലേക്കാണ് അത്തരക്കാർ ചെന്നെത്തുന്നത്. തന്മൂലം സന്തോഷത്തോടെ കഴിയേണ്ടവർ ജീവിതകാലം മുഴുവൻ കണ്ണുനീർ കുടിക്കുന്ന അവസ്ഥയാണുണ്ടായിത്തീരുന്നത്.

ദാമ്പത്യ ബന്ധത്തിന്‍റെ സുദൃഡതക്ക് ആവശ്യമായ കാര്യങ്ങൾ പ്രാവർത്തികമാക്കണം.കടപ്പാടുകൾ അറിഞ്ഞ് പ്രവർത്തിക്കുക.  ദമ്പതികൾ തമ്മിൽ ആദരവും ബഹുമാനവും കാത്തുസൂക്ഷിക്കുകയും വേണം. ഭാര്യക്ക് മേൽ ഭർത്താവിന് അധികാരാധിപത്യമുണ്ടെന്നത് നേരാണ്. എന്നാൽ അത് അടിച്ചമർത്തലുകൾക്കോ അവകാശ നിഷേധങ്ങൾക്കോ ഉള്ള ലൈസൻസല്ല. രണ്ട് പേർക്കും തങ്ങളുടേതായ ബാധ്യതകളുണ്ട് അവകാശങ്ങളും. ദമ്പതികൾ മനഃപൊരുത്തത്തോടെ ജീവിക്കണം. 

പുതുലോകത്തെ കച്ചവടക്കണ്ണ് ദാമ്പത്യത്തിലും ചെന്ന് പതിച്ചിരിക്കുന്നു. എനിക്കെന്ത് കിട്ടും..? എന്നതിനെ അടിസ്ഥാനമാക്കിയാണ് ദാമ്പത്യത്തിലെ പൊരുത്തവും പൊരുത്തക്കേടുകളും  സംഭവിക്കുന്നത്. മനസ്സറിഞ്ഞ് ഇണയോടൊന്ന് സംസാരിക്കാനോ സ്നേഹവികാരങ്ങൾ പങ്കുവെക്കാനോ ഇപ്പോൾ നേരമില്ല. സൈബർ ചാറ്റിങ്ങിലൂടെ വിദേശത്തുള്ള ഫ്രണ്ടിനോട് സംസാരിക്കാനാണ് ഏവർക്കും താൽപര്യം. 

ബന്ധങ്ങൾക്ക് വിലയില്ലാതായി തീർന്നിരിക്കുന്നു. സൈബർ രതിക്രിയകൾ ദാമ്പത്യ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് അമേരിക്കയിലെ സെക്സ് തെറാപ്പിസ്റ്റുകൾ അഭിപ്രായപ്പെടുന്നു. ഭാര്യയെ കൂടാതെ മറ്റൊരു സ്ത്രീയെ ഇന്‍റർനെറ്റിൽ അന്വേഷിക്കുന്ന ഭർത്താക്കന്മാർ ഏറ്റവും കൂടുതൽ ഇന്ത്യയിലാണെന്ന്  സർവെകൾ വ്യക്തമാക്കുന്നുണ്ട്. 

1. തുറന്നു സംസാരിക്കുക
പല ദമ്പതികളും പരസ്പരം തുറന്നു ഒന്നും സംസാരിക്കാറില്ല. പല കാര്യങ്ങളും മനസ്സില്‍ വച്ച് കൊണ്ട് നടക്കും.ഒടുവില്‍ എല്ലാം കൂടി ഒരുമിച്ച് ഒരു വിയ പൊട്ടിത്തെറി ആകും. ഭാര്യയും ഭർത്താവും തമ്മില്‍ എന്ത് അഭിപ്രായ വ്യത്യാസം ഉണ്ടായാലും പരസ്പരം തുറന്നു പറയാനും വിട്ടു വീഴ്ചകള്‍ ചെയ്യാനും ശ്രമിക്കുക.

2. സ്വയംസമര്‍പ്പണം
ജീവിതവിജയം വരിച്ച ദമ്പത്യ ബന്ധങ്ങളിലെല്ലാം പരസ്പരമുള്ള വിശ്വാസം, സമര്‍പ്പണം എന്നിവ കാണാം. പരസ്പരം ഉള്ള വിശ്വാസം ആണ് പ്രധാനം അല്ലാതെ ജോലി ,കുട്ടികള്‍ എന്ന് മാത്രം പറഞ്ഞു നടക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല. നമ്മള്‍ക്ക് രണ്ടു പേര്‍ക്കും നമ്മളെ അറിയാം എനിക്ക് നീയും നിനക്ക് ഞാനും ഉണ്ടാകും എന്നുള്ള ആത്സമര്‍പ്പണത്തിനു മുന്‍പില്‍ മറ്റൊന്നും ഒന്നുമല്ല.
3. മറ്റുള്ളവരുടെ സ്വാതന്ത്രത്തില്‍ കൈകടത്താതിരിക്കുക
പുരുഷൻ ആയാലും സ്ത്രീ ആയാലും വിവാഹം കഴിച്ചു എന്നതിന്‍റെ പേരില്‍ ഒരു പരിധിയില്‍ കൂടുതല്‍ നിയന്ത്രണം പങ്കാളിക്ക് മേല്‍ വയ്ക്കുന്നത് നന്നല്ല. അവനോടു സംസാരിക്കാന്‍ പാടില്ല, അല്ലെങ്കിൽ അങ്ങോട്ട്‌ പോകരുത്, ഇങ്ങോട്ട് തിരിയരുത് എന്നിങ്ങനെ ഓരോരുത്തര്‍ക്കുമുള്ള അവരുടെ സ്വാതന്ത്രത്തില്‍ പങ്കാളികൾ കൂടുതല്‍ കൈകടത്താതിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതിനോടൊപ്പം തന്നെ പങ്കാളിയുടെ ഇഷ്ട്ടം എന്താണെന്ന് മനസിലാക്കി പ്രവര്‍ത്തിക്കുക കൂടി ചെയ്യുമ്പോൾ ബന്ധത്തിന് കൂടുതല്‍ ദൃഡത കൈവരും.

4. എങ്ങിനെ സംസാരിക്കണം?
ദാമ്പത്യ ജീവിതത്തിൽ വിജയിച്ച ദമ്പതിക്കള്‍ക്കറിയാം എങ്ങിനെ സംസാരിക്കണം എന്ന്. അതായത് നമ്മുടെ മാനസികസമ്മര്‍ദം മറ്റുള്ളവരില്‍ കാണിക്കാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാന കാര്യം. വ്യക്തിപരമായ പ്രശ്നങ്ങളുടെ ഫലങ്ങള്‍ പങ്കാളിയെ അറിയിക്കണ്ട എന്നല്ല. എങ്കിലും ഒരു പക്ഷെ നമ്മുടെ ദേഷ്യം ചിലപ്പോള്‍ അവരുടെ ഹൃദയം തകര്ത്തെക്കും.

5. വാഗ്വാദം

ദാമ്പത്യ ജീവിതത്തിൽ പരമാവധി വാഗ്വാദങ്ങള്‍ ഒഴിവാക്കുക എങ്കിലും സ്നേഹം ഉള്ളിടങ്ങളില്‍ ചെറിയ പിണക്കങ്ങള്‍ സാധാരണം. എന്നാല്‍ അത് ഏതു രീതിയില്‍ കൊണ്ട് പോകണം എന്നതാണ് ദമ്പതികൾ തീരുമാനിക്കേണ്ട കാര്യം. അതായത് വലിയ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തന്നെ ഒത്തുതീര്‍പ്പിനായി ശ്രമിക്കുക. കൂടാതെ ചെറിയ ഈഗോ പ്രശ്നങ്ങള്‍ പരമാവധി ഒഴിവാക്കുക.


6. ലൈംഗിക ജീവിതം

ഒരു ദാമ്പത്യ ജീവിതത്തിൽ എന്തൊക്കെ പറഞ്ഞാലും ലൈ- ഗികത ഒരു അടിസ്ഥാന ഘടകവും നല്ല ബന്ധങ്ങളുടെ കാതലുമാണ്. ഒന്നു തൊടുന്നത് പോലും പങ്കാളിയുടെ മനസിനെ ചിലപ്പോള്‍ തണുപ്പിക്കും. അതിനാല്‍ ലൈ- ഗികതയെ ഒഴിവാക്കരുത്‌. വിജയിച്ച പല ബന്ധങ്ങളിലും ലൈ- ഗികത വലിയ പങ്കു വഹിച്ചിട്ടുണ്ട്.

7. മാറ്റങ്ങള്‍ സ്വീകരിക്കുക

ചെറിയ ചെറിയ മാറ്റങ്ങള്‍ പോലും ബന്ധങ്ങളെ വളരെ അധികം ബാധിക്കും. ഉദാഹരണത്തിന് പങ്കാളിയുടെ ജോലി നഷ്ട്ടപെട്ടു എന്നൊരു സാഹചര്യമുണ്ടായാൽ അത് താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല. എങ്കിലും മാറ്റങ്ങളോട് സഹകരിക്കുക. നമ്മള്‍ ഇഷ്ടപെട്ടത്‌ ഭാര്യയുടെ/ഭർത്താവിന്റെ ജോലിയല്ല എന്നും അവനെ/അവളെയാണ് എന്ന് ബോധ്യപ്പെടുത്തുക. ഇതെല്ലാം ബന്ധങ്ങള്‍ കൂടുതൽ ഉറപ്പിക്കും

8. പ്രേമം

ദാമ്പത്യ ജീവിതത്തിൽ ഒരിക്കലും അവസാനിക്കുവാൻ പാടില്ലാത്തത് പ്രേമം ആണ്. സമയം പലപ്പോഴും ബന്ധങ്ങളെ വഴി തെറ്റിക്കും. എങ്കിലും പ്രേമിച്ചു ഒരു ഘട്ടം കഴിയുമ്പോള്‍ പിന്നെ ഇങ്ങനെ ഒരാളെ പ്രേമിച്ചിരുന്നു എന്നൊരു ഓർമ പോലും നല്കാതെയാകും പലരും ഒരുമിച്ച്ജീവിക്കുക. എന്നാല്‍ ദാമ്പത്യ ജീവിതത്തിൽ വിജയിച്ച ദമ്പതികള്‍ മരണം വരെ പരസ്പം പ്രേമിച്ചു കൊണ്ടിരിക്കും.


9. രഹസ്യങ്ങള്‍ സൂക്ഷിക്കുക

ഒരു ദാമ്പത്യ ജീവിതത്തിൽ തുറന്നു പറച്ചില്‍ ബന്ധങ്ങളില്‍ വളരെ പ്രാധാന്യമുള്ളതാണ്. എങ്കിലും എല്ലാ രഹസ്യങ്ങളും ചിലപ്പോള്‍ പങ്കാളിക്ക് ഇഷ്ട്ടം ആകണം എന്നില്ല. പ്രത്യേകിച്ച് പഴയ കൂട്ടുകാരനെ/കാരിയെ ആരും അറിയാതെ പ്രേമിച്ചിരുന്നു തുടങ്ങിയ സത്യങ്ങള്‍ അവരുടെ മനസിനെ ചിലപ്പോള്‍ ആഴത്തിൽ മുറിവേല്പ്പിച്ചേക്കാം. അതിനാല്‍ രഹസ്യങ്ങള്‍ തുറന്നു പറയുന്നതിന് മുന്‍പ് ഒന്നാലോചിക്കുന്നത് നന്നായിരിക്കും.

10. പരസ്പരം അറിയുക ,മൃദുവാകുക, സന്തോഷം നല്‍കുക

ദാമ്പത്യ ജീവിതത്തിൽ നമ്മുടെ പങ്കാളിയോടു എപ്പോഴും മൃദുവായി സംസാരിക്കുക പെരുമാറുക ഇവയെല്ലാം ആണ് ഏറ്റവും പ്രധാനം. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ നിങ്ങൾക്ക് ഈ ബന്ധം എത്രത്തോളം സന്തോഷം നല്‍കിയോ അത്രയും സന്തോഷം പങ്കാളിക്കും കിട്ടിയെങ്കില്‍ മാത്രമേ ഈ ബന്ധം വിജയകരമായി മുന്നോട് പോകുള്ളൂ.

health

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.