All Categories

Uploaded at 3 months ago | Date: 19/08/2021 21:51:50

 

കൊച്ചി, ആഗസ്ത് 19:  ഈ ഓണക്കാലത്ത് 4.33 ലക്ഷം രൂപ വില വരുന്ന ഒരു പുതിയ റെനോ ക്വിഡ് കാർ സമ്മാനമായി നേടാൻ ഇതാ അവസരം! ഇന്ത്യയിലെ ആദ്യ സംവേദനാത്മക ഗെയിം ഷോ ആയ ബസിംഗ ആണ് ടെലിവിഷൻ പ്രേക്ഷകർക്കായി ഈ ഓണസമ്മാനം ഒരുക്കുന്നത്. സീ കേരളം ചാനലിൽ അവതരിപ്പിക്കപ്പെടുന്ന ബസിംഗ ഗെയിം ഷോയിൽ തങ്ങളുടെ വീടുകളിൽ ഇരുന്നു കൊണ്ടു തന്നെ പങ്കെടുക്കാം, വിജയിയുമാകാം.

ഒരു രൂപയിൽ തുടങ്ങുന്ന ലേലത്തിലൂടെ, ഏറ്റവും കുറഞ്ഞ ലേലത്തുക തിരഞ്ഞെടുക്കുന്നയാളെ വിജയിയായി പ്രാഖ്യാപിക്കും. ഓണസമ്മാനമായി ലഭിക്കുന്നത്  ഏറ്റവും പുതിയ റെനോ ക്വിഡ് കാർ ആണ് എന്നത് ഇത്തവണത്തെ ആഘോഷങ്ങൾക്ക് മറ്റു കൂട്ടും.  ആഗസ്ത് 21, 22 തിയതികളിൽ  അവതരിപ്പിക്കപ്പെടുന്ന ബസിംഗ ഗെയിം ഷോയുടെ എപ്പിസോഡിലാണ് റെനോ ക്വിഡ് കാർ നേടാൻ അവസരം ലഭിക്കുക. ആഗസ്ത് 22ന് അവിട്ടം ദിനത്തിൽ വിജയിയെ പ്രാഖ്യാപിക്കുകയും ചെയ്യും.  

"ബസിംഗ ഗെയിം ഷോ ആരംഭിച്ചത് മുതൽ ഉത്സാഹത്തോടെ പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുയായും ചെയ്യുന്ന മലയാളി പ്രേക്ഷകരോടുള്ള ഞങ്ങളുടെ കൃതജ്ഞത അറിയിക്കാനാണ് കാർ സമ്മാനമായി നൽകാൻ തീരുമാനിച്ചത്. ഇത് പോലെയുള്ള നിരവധി സമ്മാനങ്ങൾ ഇനിയും മുന്നോട്ടു വയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ബമ്പർ സമ്മാനങ്ങൾ അണിനിരത്തി ഗെയിം ഷോയുടെ ആവേശം പ്രേക്ഷകരിലേയ്ക്ക് പകരാനും ശ്രമിക്കും,"  ബസിംഗ ബിസ്നസ് മേധാവി പീയുഷ് രാജ്‌ഗാർഹിയ പറഞ്ഞു.   

കുറഞ്ഞ വിലയില്‍ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ അതിവേഗം സ്വന്തമാക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരമൊരുക്കുന്ന ലൈവ് ബിഡിങ് ഗെയിം ഷോ ആണ് സീ കേരളം ചാനലിൽ വാരാന്ത്യങ്ങളിൽ സംപ്രേഷണം ചെയ്യുന്ന ബസിംഗ.   

business

SHARE THIS ARTICLE

timely Advertise
...
...
...
...
...
...

advertisment .....

 

copyrights © 2019 Timely News   All rights reserved.