തൊടുപുഴ :പാലായിൽ പാർട്ടി ചെയർമാൻ ജോസ് .കെ .മാണി മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിൻറെ പ്രഖ്യാപനം പാർട്ടി അണികളിലും പ്രതിഷേധത്തിന് കാരണമായി .സംസ്ക്കാര വേദി സംസ്ഥാന കമ്മിറ്റി അംഗം ജെ .കെ .എന്നറിയപ്പെടുന്ന സി .ജയകൃഷ്ണൻ സമൂഹ മാധ്യമത്തിൽ കുറിച്ചത് ഇങ്ങനെയാണ് .
എനിക്ക് വലുത് പാർട്ടി ചെയർമാനാണ് .ചെയർമാനെ ചെറുതാക്കാൻ ആരു ശ്രമിച്ചാലും കയ്യുംകെട്ടി നോക്കി നിൽക്കില്ലന്ന് കേരള കോൺഗ്രസ് എം സംസ്കാരവേദി കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സി.ജയകൃഷ്ണൻ . വാർത്താ സമ്മേളനത്തിൽ ചെയർമാന്റെ മൈക്ക് തട്ടിപ്പറിച്ചത് മന്ത്രി റോഷിയുടെ പക്വത ഇല്ലായ്മയാണ് വെളിവാക്കുന്നത് .ചെയർമാൻ പാലായിൽ മത്സരിക്കണം എന്ന് മന്ത്രി എപ്പോഴും പറയുന്നത് ചെയർമാനോടുള്ള സ്നേഹം കൊണ്ടല്ല .മറിച്ച് സ്വാർത്ഥ താത്പര്യം കൊണ്ടാണ് .
ഇതാണ് ജെകെയുടെ കുറിപ്പ് .





