വന്യമൃഗ ശല്യത്തിനെതിരെ മത – സാമുദായിക സംഘടനകളുടെ നേതൃത്യത്തിൽ മുളപ്പുറം ഫോറസ്‌റ്റ് ഓഫീസിലേക്ക് പ്രതിഷേധം 29ന്
തൊടുപുഴ: കരിമണ്ണൂർ പഞ്ചായത്തിലെ തേങ്കോടം തോക്ക് പ്ലാന്‌റേഷനിലും സമീപപ്പദേശങ്ങളിലും സ്‌ഥിതി ചെയ്യുന്ന ക്യഷി ഭൂമികളിൽ വർദ്ധിച്ചുവരുന്ന വന്യജീവി ശല്യത്തിനെതിരെ മത – സാമുദായിക സംഘടനകളുടെ നേതൃത്യത്തിൽ മുളപ്പുറം ഫോറസ്‌റ്റ് ഓഫീസിലേക്ക് 29ന് രാവിലെ 10 മണിക്ക് ബഹുജന മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തും. ജനങ്ങളുടെ ആശങ്ക അകറ്റി ഭയം കൂടാതെ വീടുകളിൽ താരസിക്കുന്നതിനും ക്യഷി ചെയ്യുന്നതിനും ആവശ്യമായ സാഹചര്യം ഒരുക്കുന്നതിനു വേണ്ടി സ്‌ഥിരം സംവിധാനം ഉറപ്പാക്കുക, തൊമ്മൻ കുത്തിൽ നിന്നും കച്ചിറ മൂഴിയിൽ നിന്നും തൊമ്മൻകുത്ത് ചപ്പാത്തിയിലേക്ക് …








































