ഇന്ത്യൻ പ്രസിഡന്റിൻറെ പേരിൽ സൈബർ തട്ടിപ്പ്
ന്യൂഡൽഹി: വ്യാജ അക്കൗണ്ടുകൾ വഴി ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നത് ഇന്ന് സൈബർ തട്ടിപ്പുകാരുടെ പ്രധാന ഹോബിയായിരിക്കുകയാണ്. സെലിബ്രിറ്റികൾ മുതൽ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകൾ വരെ ഉപയോഗിച്ച് പണം തട്ടുന്ന സംഭവങ്ങൾ നിരവധിയാണ്. എന്നാൽ, ഇപ്പോൾ ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുർമുവിൻറെ പേര് ഉപയോഗിച്ച് വ്യാജ അക്കൗണ്ട് നിർമിച്ച് തട്ടിപ്പ് നടത്താനുള്ള ശ്രമമാണ് ഫെയ്സ്ബുക്ക് വഴി നടത്തിയിരിക്കുന്നത്. ത്സാർഖണ്ഡിൽ നിന്നുളള മൻതു സോണി എന്ന യുവാവിനെയാണ് കബളിപ്പിക്കാൻ ശ്രമിച്ചത്. ദ്രൗപദി മുർമുവിൻറെ പേരും ചിത്രവും മറ്റു വിവരങ്ങളും …