ഉടുമ്പന്നൂർ. ഉടുമ്പന്നൂർ വില്ലേജിനെ ഈ എസ് എ നിന്ന് ഒഴിവാക്കണമെന്നും കൃഷിഭൂമിയിൽ വന്നു കൃഷി നശിപ്പിക്കുന്ന വന്യജീവികളെ കൊല്ലുന്നതിനുള്ള അധികാരം കർഷകർക്കു നൽകണമെന്നും കേരളാ കോൺഗ്രസ് എം സംസ്ഥാന ഹൈപവർ കമ്മിറ്റിയംഗം പ്രൊഫ. കെ ഐ ആന്റണി ആവശ്യപ്പെട്ടു. വന്യജീവികൾ കൃഷി നശിപ്പിക്കുന്നത് തടയാൻ സർക്കാർ നടപടി സ്വീകരിക്കാത്തത്തിൽ പ്രതിഷേധിച്ചു കർഷകയൂണിയൻ എം നിയോജകമണ്ഡലം കമ്മിറ്റി വേളൂർ ഫോറെസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യ മൃഗങ്ങൾ നശിപ്പിച്ച കൃഷിക്ക് കർഷകർ അർഹിക്കുന്ന നഷ്ട പരിഹാരം അടിയന്തിരമായി നൽകണമെന്നും അല്ലാത്തപക്ഷം ശക്തമായബഹുജനപ്രേക്ഷോഭത്തിന് കേരളാകോൺഗ്രസ് എം പാർട്ടിയും പോഷക സംഘടനകളും നേതൃത്വം നൽകുമെന്നും ആന്റണി പറഞ്ഞു. സണ്ണി മലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കർഷകയൂണിയൻ എം സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ട്, യൂത്ത്ഫ്രണ്ട് എം സംസ്ഥാനപ്രസിഡന്റ് സിറിയക്ക് ചാഴികാടൻ, കേരളാ കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ, പഞ്ചായത്ത് മെമ്പർ ശരത്ചന്ദ്രൻ, അനിൽ രാഘവൻ, ശ്രീജിത്ത് ഒളിയറക്കൽ, ജിജി വാളിയംപ്ലാക്കൽ,ജോസി വേളാശേരി, ഷാനി ബെന്നി,സി ജയകൃഷ്ണൻ സാൻസൻ അക്കക്കാട്ട്,മിനി അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജോർജ് അറക്കൽ, ലംബെ കോട്ടയിൽ, ജോസ്കുട്ടി കൊച്ചു പറമ്പിൽ,ജോസ് മാറാട്ടിൽ, ജോസ് മഠത്തിനാൽ, ലിപ്സൺ കൊന്നക്കൽ, സണ്ണി കടുത്തലക്കുന്നേൽ,റോയ് വാലുമ്മേൽ,ജിജോ കഴിക്കച്ചാലിൽ,അനിൽ മുഖയപിള്ളിൽ, രാജു തടിക്കാട്ടുകുടിയിൽ അഡ്വ. റിജോ ഡോമി.ബെന്നി കമുകുപുഴ, ജെയിംസ് പുത്തൻപുരക്കൽ, തുടങ്ങിയവർ നേതൃത്വം നൽകി
ഉടുമ്പന്നൂർ വില്ലേജിനെ ഈ എസ് എ നിന്ന് ഒഴിവാക്കണം- കേരളാ കോൺഗ്രസ് എം.





