യുവി എൻഡെക്സ്; ഇടുക്കി അതീവ ജാഗ്രതാ പട്ടികയിൽ
ഇടുക്കി: അൾട്രാ വയലറ്റ് ഇൻഡെക്സിൽ അതീവ ജാഗ്രതാ പട്ടികയിലുള്ള ജില്ലകളിൽ ഇടുക്കിയും. വെള്ളിയാഴ്ചത്തെ സൂചിക പട്ടികയനുസരിച്ച് ഇടുക്കിയിലെ യുവി ഇൻഡെക്സ് 8 ആണ്. ആറു മുതൽ ഏഴു വരെ മഞ്ഞ അലർട്ടും എട്ടു മുതൽ പത്ത് വരെ അതീവ ജാഗ്രതയുള്ള ഓറഞ്ച് അലർട്ടുമാണ്. യുവി ഇൻഡെക്സ് 11 ന് മുകളിലെത്തുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്. ഈ സാഹചര്യത്തിൽ നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം കൂടുതൽ സമയം ഏൽക്കുന്നത് ഒഴിവാക്കണം. യുവി ഇൻഡെക്സിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ് …